225 യാത്രക്കാരുമായി യുഎസിൽ നിന്നുള്ള ആദ്യ എയർ ഇന്ത്യ വിമാനം മുംബൈയിലേക്ക്

മുംബൈ: സാൻ ഫ്രാൻസിസ്കോയിൽ നിന്ന് 225 ഇന്ത്യക്കാരുമായി പുറപ്പെട്ട ആദ്യത്തെ സ്പെഷൽഎയർ ഇന്ത്യ വിമാനം ഇന്ന് മുംബൈയിൽ ഇറങ്ങി.ഇന്ത്യൻ സർക്കാരിൻ്റെ വന്ദേ ഭാരത് മിഷൻ്റെ ഭാഗമായി ശനിയാഴ്ചയാണ് സാൻ ഫ്രാൻസിസ്കോയിൽ നിന്ന് വിമാനം തിരിച്ചത്.ഇതിന് പിന്തുണയ്ച എയർ ഇന്ത്യക്കും മഹാരാഷ്ട്ര സർക്കാറിനും നന്ദി അറിയിച്ച് കൊണ്ട് വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കർ ട്വീറ്റ് ചെയ്തു.
കൊവിഡ് കാരണത്താൽ 50 ദിവസത്തിലേറയായി സാൻ ഫ്രാൻസിസ്കോയിൽ എയർ ഇന്ത്യ സർവ്വീസുകൾ മുടങ്ങിയിട്ട്, ലോക്ഡൗണിൽ ഇളവ് വന്നതോടെയാണ് സർവ്വീസുകൾ പുനരാംരംഭിച്ചത്.
പകർച്ചവ്യാധിക്കിടെയും യുഎസ് യു കെ യു എഇ, തുടങ്ങിയ രാഷ്ട്രങ്ങളിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് മിഷൻ അന്താരാഷ്ട്ര തലത്തിൽ വലിയ സ്വീകാര്യതോടെയാണ് നോക്കി കാണുന്നത്. വരും ദിനങ്ങളിൽ 15000 ത്തോളം പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് എയർ ഇന്ത്യ

Leave a Reply