കോവിഡ് മരണം 2.83 ലക്ഷം പിന്നിട്ടു

ആഗോള തലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം നാല്പത്തിയൊന്ന് ലക്ഷം കവിഞ്ഞു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 79875 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1490444 പേര്‍ ഇതുവരെ രോഗ മുക്തി നേടി. ഇന്നലെ മാത്രം 3510 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. അമേരിക്കയില്‍ മാത്രം 750 പേര്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചു. ഇതോടെ അമേരിക്കയില്‍ കോവിഡ് മൂലം ജീവന്‍ നഷ്ടമായവരുടെ ആകെ എണ്ണം 80787 ആയി. ഇന്നലെ മാത്രം 20329 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ ആകെ കോവിഡ് ബാധിതരുടെ പതിമൂന്ന് ലക്ഷം കവിഞ്ഞു.

ബ്രസീലില്‍ മരണ നിരക്ക് വര്‍ധിക്കുകയാണ്. ഇന്നലെ മാത്രം 467 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ കോവിഡ് മരണം പതിനൊന്നായിരം പിന്നിട്ടു. ബ്രിട്ടനില്‍ ഇന്നലെ 268 പേര്‍ മരിച്ചു. ഇതോടെ ബ്രിട്ടനില്‍ ആകെ കോവിഡ് മരണം 31855 ആയി. സ്‌പെയിനില്‍ 143 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 26621 ആയി. സ്‌പെയിനില്‍ മരണ നിരക്ക് കുറയുകയാണ്. ഇറ്റലിയില്‍ 165 പേരും ഫ്രാന്‍സില്‍ 70 പേരും കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 30560 ആയി ഉയര്‍ന്നു. ഫ്രാന്‍സില്‍ മരണ സംഖ്യ ഇരുപത്തിയാറായ്യിരം പിന്നിട്ടു. റഷ്യയില്‍ 11012 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 209688 ആയി

Leave a Reply