ട്രെയിൻ യാത്രികർക്കുള്ള മാർഗനിർദ്ദേശങ്ങളുമായി സർക്കാർ

ന്യൂഡൽഹി: നാളെ ആരംഭിക്കുന്ന ട്രെയിന്‍ ‍സര്‍വീസിനുള്ള മാര്‍ഗനിര്‍ദേശം ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി.
യാത്രക്കാർ 90 മിനുറ്റുകൾ മുമ്പേ സ്റ്റേഷനിലെത്തണം ,സ്റ്റേഷനിൽ പ്രവേശിക്കുന്നതിന് മുമ്പ് പരിശോധന വിധേയമാവണം, ലക്ഷണങ്ങൾ ഇല്ലാത്തവർ മാത്രമെ ട്രയിൻ കയറാൻ അനുവദിക്കുകയുള്ളൂ സർക്കാർ അറിയിച്ചു.
യാത്രയിൽ ചെറിയ ലഗേജുകൾ മാത്രമെ അനുവദിക്കുക, യാത്രയിലുടനീളം മാസ്ക് ധരിക്കുകയും വേണമെന്ന് റെയിൽവേ സീനിയർ ഉദ്യോഗസ്ഥൻ അരുൺകുമാർ വ്യക്തമാക്കി.ടി കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തവർക്കേ യാത്ര അനുവദിക്കുകയുള്ളു.കൂടുതൽ നിർദേശങ്ങൾ അതാത് സ്റ്റേഷനുകളിൽ നിന്ന് നൽകുന്നതാണ്
മാർച്ച് 25 ന് നിർത്തലാക്കിയ റെയിൽ വേ സർവ്വീസുകളാണ് നാളെ മുതൽ പുനരാംരംഭിക്കുന്നത്. രാജ്യത്തെ 15 പ്രധാന നഗരങ്ങളിലേക്ക് ഡൽഹിയിൽ നിന്നും 15 ട്രെയിനുകൾ 30 സർവീസ് നടത്തും. കേരളത്തിലേക്ക് ആഴ്ചയിൽ 3 ട്രെയിൻ സർവീസ് നടത്തും. കേരളത്തിലേക്ക് ആഴ്ചയിൽ 3 ട്രെയിൻ സർവീസ് നടത്തും. ആദ്യ സർവീസായ ഡൽഹി – തിരുവനന്തപുരം യാത്ര ബുധനാഴ്ച രാവിലെ 10.55 ന് ആരംഭിക്കും

Leave a Reply