ഇനി മുതല്‍ ‘സണ്‍ഡേ ഹോളിഡേ’

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച്ച ദിവസങ്ങളില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ ലോക്ഡൗണിന് ഇന്ന് മുതല്‍ തുടക്കം. അത്യാവശ കാര്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് ലോക്ഡൗണ്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. അത്യാവശ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, മെഡിക്കല്‍ ലാബുകള്‍, ആശുപത്രികള്‍ തുടങ്ങിയ മേഖലകളെ ലോക്ഡൗണ്‍ ബാധിക്കില്ല. പാല്‍, പത്ര വിതരണം തുടങ്ങിയവയും തടസ്സമില്ലാതെ തുടരും. രാവിലെ എട്ട് മുതല്‍ രാത്രി ഒമ്പത് വരെ ഹോട്ടലുകള്‍ക്ക് പാര്‍സല്‍ സര്‍വീസ് നല്‍കാനായി തുറന്ന് പ്രവര്‍ത്തിക്കാം. ആരോഗ്യ സംബന്ധമായ ആവശ്യങ്ങള്‍ക്ക് മാത്രമെ ജനങ്ങള്‍ പുറത്തിറങ്ങാവൂ എന്നും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

Leave a Reply