രാജ്യത്ത് കൊവിഡ് മരണം 2000 കടന്നു, രോഗബാധിതർ 62939

ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനിടെ 3,277പുതിയ പോസിറ്റീവ് കേസുകളും, 128 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം 62939, മരണനിരക്ക് 2109 ആയും ഉയർന്നെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 19358 രോഗികൾ സുഖം പ്രാപിച്ചുവെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
8 ആഴ്ചയിലധികമായി രാജ്യം അടച്ചിട്ടിട്ടും രോഗ ബാധിതരുടെ നിരക്ക് കുത്തനെ വർദ്ധിക്കുന്നത് രാജ്യത്തെ ആരോഗ്യനിലവാരത്തെ ആശങ്കയിലാക്കുകയാണ്. 24 മണിക്കു റിനിടെ കേസുകൾ 3000 കടക്കുന്നത് തീർത്തും ഭീതിജനകമാണ്.
രാജ്യത്തെ അസുഖ ബാധിതരിൽ 50 ശതമാനവും ഈ അഞ്ചു നഗരങ്ങളിലാണ് റിപ്പോർട്ട് ചെയ്തിറ്റുള്ളത്. ഡൽഹി, മുബൈ പൂനെ, അഹമ്മദാബാദ് ചെന്നൈ എന്നീ അഞ്ചു നഗരങ്ങളിലാണ് കൂടുതലും രേഖ പ്പെടുത്തിയത്

Leave a Reply