ഭാഷാ സമരം, ആവേശത്തോടെ മുസ്ലിം ലീഗ്‌

ഭാഷാ സമരം ഓരോ മുസ്‌ലിം ലീഗ് പ്രവർത്തകന്റെയും മനസ്സിൽ ഇന്നും ആവേശം തുടിക്കുന്ന അദ്ധ്യായമാണ്. പിന്നീടുണ്ടായ മുഴുവൻ സമര പോരാട്ടങ്ങളുടെയും കരുത്തായി മാറിയ സമരം. ജനവിരുദ്ധരും, മർദ്ദകരുമായ ഭരണകൂടങ്ങളെ എങ്ങിനെയാണ് ജനാധിപത്യ സമരമാർഗങ്ങളിലൂടെ തിരുത്തേണ്ടതെന്നതിനുള്ള മാർഗ രേഖ കൂടിയായിരുന്നു 1980ലെ ഭാഷാ സമരം. പുതിയ കാലത്തും ഇത്തരം ജനകീയ സമരങ്ങൾ സമൂഹം ആവശ്യപ്പെടുന്നുണ്ട്. ഭാഷാ സമരത്തിൽ ജീവൻ ബലിയർപ്പിച്ച മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നും നമ്മുടെ മനസ്സിലെ ജ്വലിക്കുന്ന ഓർമകളാണ്. ആ ധീര രക്തസാക്ഷികളുടെ ഖബറിടം ഇന്ന് സിയാറത് ചെയ്‌തു. അവരെയും നമ്മെയും നാഥൻ അവന്റെ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ.

Leave a Reply