എയർ ഇന്ത്യയിലെ അഞ്ച് പൈലറ്റുമാർക്ക് കൊവിഡ്

ന്യൂഡൽഹി: എയർ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചൈനയിലേക്ക് ചരക്ക് വിമാനങ്ങൾ പറത്തിയ പൈലറ്റുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർക്കാർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല . താൽകാലികമായി വീട്ടിൽ വിശ്രമിക്കാൻ നിർദ്ദേശിക്കുകയാണ് ചെയ്തത്.
ചൈനയിൽ നിന്ന് മെഡിക്കൽ ഉപകരണങ്ങളും മറ്റും കൊണ്ട് വരുന്നതിനായി ചരക്ക് സർവ്വീസുകൾ ലോക് ഡൗൺ സമയത്തും നടത്തിയിരുന്നു.
പൈലറ്റുമാർക്ക് രോഗം സ്ഥിരീകരിച്ചത് കൂടുതൽ ആശങ്ക പരത്തുന്നുണ്ട്. ലോകത്തിൻ്റെ വിവിധയിടങ്ങളിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ പ്രയത്നിക്കുന്നതിനിടെ പൈലറ്റുമാർക്ക് രോഗം ബാധിക്കുന്നത് ഭീതി ഉളവാക്കുന്നതാണ്.
സർക്കാർ ഉത്തരവു പ്രകാരം വിമാന ജീവനക്കാരെ യാത്രയ്ക്കു മുമ്പും ശേഷം കർശന പരിശോധന നടത്താറുണ്ട്. ഫലം നെഗറ്റീവ് ആയാൽ മാത്രമെ ഇവരെ വീടുകളിലേക്ക് പറഞ്ഞയക്കാറുള്ളൂ’.ഫലം വരുന്നത് വരെ 24 മുതൽ 48 മണിക്കൂർ വരെ ഹോട്ടലുകളിലാണ് ജീവനക്കാരെ താമസിപ്പിക്കുന്നത്.

Leave a Reply