മാലിദ്വീപില്‍ നിന്നും അവര്‍ വ്യാഴ്യാഴ്ച്ച കേരളത്തിലെത്തും: കപ്പലിലുള്ളത് 698 യാത്രക്കാര്‍

കോവിഡ് യാത്ര നിയന്ത്രണങ്ങള്‍ മൂലം വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ പൗരന്മാരെ തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഓപ്പറേഷന്‍ സമുദ്ര സേതു’വിന് തുടക്കമായി. വ്യാഴ്യാഴ്ച്ച മാലിദ്വീപിലെത്തിയ യുദ്ധ കപ്പലായ ഐ.എന്‍.എസ് ജല്വാഷ 698 യാത്രക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടതായി നാവിക സേന വക്താവ് ട്വീറ്റ് ചെയ്തു. കുട്ടികളും ഗര്‍ഭിണികളുമടങ്ങിയ യാത്ര സംഘവുമായി മെയ് പത്തിന് കൊച്ചിയിലാണ് കപ്പല്‍ നങ്കൂരമിടുക. ദൗത്യത്തിന് നേതൃത്വം നല്കുന്ന നാവിക സേനക്ക് മാലിദ്വീപിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ സഞ്ചയ് സുധീര്‍ നന്ദി അറിയിച്ചു.

കോവിഡ് മൂലം സ്വദേശത്തേക്ക് മടങ്ങാനാവാതെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യത്തിന് രണ്ട് ദിവസം മുമ്പാണ് തുടക്കമായത്. ദൗത്യത്തിന്റെ ഭാഗമായി യുദ്ധകപ്പലുകളും കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ട്.

Leave a Reply