12 ലക്ഷം കോടി രൂപ കടമെടുക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

കൊവിഡ് തലവേദനയ്ക്ക് ആൻ്റിബയോട്ടിക് നിർബന്ധമാണ്, എന്നാലേ വേദന സുഖപ്പെടുള്ളു. അടുത്ത സാമ്പത്തിക വർഷത്തേക്ക് 12 ലക്ഷം കോടി രൂപ ( 160 ബില്യൺ ഡോളർ) കടമെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. നേരത്തെ 7.8 ലക്ഷം കോടി കടമെടുക്കാനായിരുന്നു പദ്ധതി, നിലവിലെ കൊവിഡ് വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് തുക കൂട്ടുന്നതിന് തയ്യാറായതെന്ന് റിസർവ്വ് ബാങ്കും സർക്കാരും അറിയിച്ചു.
കടപ്പത്രം (ബോണ്ട്) വഴി 19000 കോടി മുതൽ 21000 കോടി വരെ ആഴ്ചയിൽ സമാഹരിക്കുക എന്നത് ഇപ്പോൾ 30000 ആയി ഉയർത്തിയാണ് പുതിയ പദ്ധതി.
കൊവിഡ്- 19 വരുത്തിവെച്ച സാമ്പത്തിക നഷ്ടം പരിഹരിക്കാൻ ഇത് അനിവാര്യമായിരുന്നുവെന്ന് ഐസി‌ആർ‌എയിലെ പ്രധാന സാമ്പത്തിക വിദഗ്ധ അദിതി നായർ വ്യക്തമാക്കി. 8 ആഴ്ചയോളമായി തുടരുന്ന ലോക് ഡൗൺ ഇന്ത്യൻ സമ്പത് വ്യവസ്ഥയെ തകിടം മറിച്ചിരിക്കുകയാണ്, ഈ അവസ്ഥ തുടരുകയാണെങ്കിൽ വൻ സാമ്പത്തിക നഷ്ടമാണ് ഇന്ത്യ അഭിമുഖീകരിക്കേണ്ടി വരുക എന്ന് സാമ്പത്തിക വിദഗ്ദർ ചൂണ്ടി കാട്ടുന്നു.

Leave a Reply