ടിക്കറ്റിന്, പണമില്ലേ, സഹായമേകാന്‍, ഫ്ളൈ വിത്ത് ഇന്‍കാസ് …

സാമൂഹ്യ പ്രവർത്തന രംഗത്ത് സുപ്രധാന തീരുമാനവുമായ് ‘ഫ്ലൈ വിത്ത് ഇൻകാസ് ‘ എന്ന പദ്ധതി, ഇൻകാസ് യുഎഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുകയാണ്.കേന്ദ്രകമ്മിറ്റിയുടെയും, വിവിധ സ്റ്റേറ്റ് കമ്മിററികളുടെയും പ്രധാന ഭാരവാഹികളുടെ, സൂം കോൺഫറൻസി ലാണ് തീരുമാനം കൈകൊണ്ടത്.
ഇന്ത്യൻ എംബസി / കോൺസുലേറ്റ് എന്നിവയുടെ യാത്രാനുമതി ലഭിച്ചിട്ടും, സാമ്പത്തിക ക്ലേശം മൂലം ടിക്കറ്റെടുക്കാൻ നിർവാഹമില്ലാത്ത മലയാളികൾക്ക് യാത്രാ സൗകര്യം ഒരുക്കുക എന്നതാണ് ”ഫ്ലൈ വിത്ത് ഇൻകാസ് ” എന്ന പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. വിവിധ എമിറേറ്റുകളിലെ നൂറുകണക്കിന് മലയാളികൾക്ക് ആശ്വാസം പകരുന്നതാണ് ഈ പദ്ധതി.ഇന്ത്യൻ കോണ്സുലേറ്റിൻ്റെ യാത്രാ അനുമതി ലഭിച്ചശേഷം കിഡ്നി ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയയ്ക്ക് നാട്ടിൽ പോകുവാൻ കഴിയാത്ത 3 പ്രവാസികൾക്ക് ടിക്കറ്റ് നൽകിയാണ് “Fly with INCAS ” ആരംഭം കുറിക്കുന്നത്. മൂന്ന് ടിക്കറ്റുകളും സ്പോൺസർ ചെയ്യുന്നത് കെപിസിസി വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് ടി. സിദ്ദിഖ് ആണ്.ഓരോ എമിറേറ്റ് കമ്മിറ്റികളിൽ നിന്നും ലഭിക്കുന്ന അപേക്ഷകളിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് കേന്ദ്ര കമ്മിറ്റിയുടെ മേൽനോട്ടത്തിലുള്ള സ്ക്രീനിങ് കമ്മിറ്റി ആയിരിക്കും.കൊവിഡ് ദുരന്തവുമായി ബന്ധപ്പെട്ട്,
ഇൻകാസ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ നാലാം ഘട്ടം ആണ് ഫ്ലൈ വിത്ത് ഇൻകാസ്. കുറ്റമറ്റ വിധം, അർഹതപ്പെട്ടവർക്ക് ഫ്ലൈറ്റ് ടിക്കറ്റുകൾ ലഭ്യമാക്കുന്നതിന് എല്ലാ എമിറേറ്റ് കമ്മിറ്റികളും അതീവ ശ്രദ്ധ പുലർത്തണമെന്നും, പദ്ധതി വിജയപ്രദമാക്കുന്നതിന് കെപിസിസി പ്രസിഡണ്ട് ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി.ജനറൽ സിക്രട്ടറി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ്.രമേശ് ചെന്നിത്തല കെപിസിസി നേതാക്കൾ, എം പിമാർ, എം എൽ എമാർ തുടങ്ങിയവരിൽ നിന്നുള്ള സഹകരണം പ്രതീക്ഷിക്കുന്നതായും പ്രസിഡണ്ട് മഹാദേവൻ വാഴശ്ശേരി, കേന്ദ്രകമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ടി. എ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി പുന്നക്കൽ മുഹമ്മദാലി എന്നിവർ പറഞ്ഞു.
അബുദാബി ഇൻക്കാസ് പ്രസിഡണ്ട് യേശു ശിലൻ, ഷാർജ പ്രസിഡണ്ട് അഡ്വ.വൈ.എ.റഹീം, ദുബായ് പ്രസിഡണ്ട് നദീർ കാപ്പാട്, ഫുജൈറ പ്രസിഡണ്ട് കെ.സി.അബൂബക്കർ, യു.എ.ക്യു പ്രസിഡണ്ട് സൻജു പിള്ള, അലൈൻ പ്രസിഡണ്ട് ഫൈസൽ തഹാനി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ.പി.ജോൺസൻ, അബുദാബി മലയാളി സമാജം പ്രസിഡണ്ട് ശിബു വർഗ്ഗീസ്, മലയാളി സമാജം വൈസ് പ്രസിഡണ്ട് സലീംചിറക്കൽ, അലൈൻ സോഷൽ സെൻറർ ട്രഷറർ സന്തോഷ് പയ്യന്നൂർ, അനുര മത്തായി, മുനീർ കുമ്പള, നാസർ റാസൽഖൈമ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

Leave a Reply