ബാബരി മസ്ജിദ് ധ്വംസന കേസിലെ വിധി ഇനിയും നീളുമോ ?

ബാബരി മസ്ജിദ് ധ്വംസന കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള കാലയളവ് ഓഗസ്റ്റ് മുപ്പത്തിയൊന്ന് വരെ സൂപ്രീംകോടതി നീട്ടി. ലക്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2020 ഏപ്രില്‍ അവസാനത്തോടെ വിചാരണ നടപടികള്‍ അവസാനിപ്പിച്ച് കേസില്‍ വിധി പറയാന്‍ സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം ജുലൈ മാസം ഉത്തരവിട്ടിരുന്നു. എന്നാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ മൂലം വിചാരണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്ന് കാണിച്ചുകൊണ്ട് പ്രത്യേക സി.ബി.ഐ കോടതി ജഡ്ജ് സുപ്രീംകോടതിക്ക് കത്ത് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് കലാവധി നീട്ടികൊണ്ട് സൂപ്രീം കോടതി ഉത്തരവിറക്കിയത്. എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഓഗസ്റ്റ് മാസത്തോടെ തന്നെ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

1992 ഡിസംബര്‍ 6-ന് ബാബരി മസ്ജിദ് പൊളിച്ച കേസില്‍ ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി,വിനയ് കത്യാര്‍, സാത്‌വി രിതംബര എന്നിവര്‍ക്കെതിരെ 2017 ഏപ്രില്‍ മാസം സൂപ്രീംകോടതി ഗൂഡലോചന കുറ്റം ചുമത്തിയിരുന്നു.

Leave a Reply