രാജ്യം കടുത്ത പ്രതിസന്ധിയിൽ; രോഗബാധിതർ 60,000 !!!

ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനിടെ 3,320 പുതിയ പോസിറ്റീവ് കേസുകളും, 95 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം 60,000ത്തിലേക്ക് അടുത്തിരിക്കുകയാണ്. നിലവിൽ 59,662 കേസുകളും 1,981 മരണങ്ങളുമാണ് രാജ്യത്തെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എങ്കിലും രോഗമുക്തി നേടുന്നവരുടെ നിരക്കും കൂട്ടിയിറ്റുണ്ട്. കഴിഞ്ഞ ഞായാറാഴ്ച 26.59 % ആയിരുന്നത് 29.91 % ആയി ഉയർന്നു. 17,847 രോഗികൾ സുഖം പ്രാപിച്ചുവെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
ലോക് ഡൗൺ നീക്കിയാലും ഇല്ലെങ്കിലും വരും മാസങ്ങളിൽ ഇന്ത്യയിൽ കൊവിഡ് നല്ലവണ്ണം മൂർഛിക്കുമെന്നും, ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും തുടർന്ന് ഇന്ത്യ സ്ഥിരത നേടുമെന്നും ലോകാരോഗ്യ സംഘടനയുടെ പ്രതിനിതി ഡോ.ഡേവിഡ് നബാരോ അറിയിച്ചു.
മുംബൈ, ഡൽഹി ഉൾപ്പെടെ എട്ട് പ്രധാന നഗരങ്ങളിൽ നിന്നാണ് കോവിഡ് -19 കേസുകളിൽ 60 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മുംബൈ (11,394 കേസുകളും 437 മരണങ്ങളും), ഡൽഹി (5,980 കേസുകളും 66 മരണങ്ങളും), ഗുജറാത്തിലെ അഹമ്മദാബാദ് (4,491 കേസുകളും 321 മരണങ്ങളും) ഈ മൂന്നു നഗരങ്ങളിൽ നിന്ന് മാത്രമാണ് 42 ശതമാനം കേസുകളും രേഖപ്പെടുത്തിയത്.

Leave a Reply