മിഗ്-29 യുദ്ധവിമാനം പഞ്ചാബിൽ തകർന്നുവീണു; പൈലറ്റ് രക്ഷപ്പെട്ടു


ന്യൂഡൽഹി: പഞ്ചാബിലെ ജലന്ധറിനടുത്ത് പരിശീലന ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) മിഗ്-29 യുദ്ധവിമാനം തകർന്ന് വീണു. പൈലറ്റ് അതിസാഹസികമായി പുറത്ത് ചാടിയത് കൊണ്ട് രക്ഷപ്പെട്ടു. തുടർന്ന് പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വ്യോമസേന അറിയിച്ചു. അപകടകാരണം അന്വേഷിക്കുന്നതായും വ്യോമസേന കൂട്ടിച്ചേർത്തു.
1999-ൽ കാർഗിൽ യുദ്ധത്തിൽ ഉപയോഗിച്ചിരുന്ന മിഗ്-29 റഷ്യൻ നിർമിതിയാണ്. ബോംബ് വർഷിക്കുന്നതിനും മറ്റു യുദ്ധവിമാനങ്ങളെ തടുക്കുന്നതിനുമായാണ് മിഗ്-29 ഉപയോഗിച്ചിരുന്നത്.
നിലവിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് 60 ഓളം അത്യാധുനിക സംവിധാനങ്ങളുള്ള മിഗ്-29 യുദ്ധവിമാനങ്ങൾ ഉണ്ട്. കരമാർഗവും വായു മാർഗവും ഒരു പോലെ ഉപയോഗിക്കാൻ ശേഷിയുള്ളതാണ് മിഗ്-29 ജെറ്റുകൾ

Leave a Reply