Mi 10 5G ഇന്ത്യയിലിറക്കി; 108 MP കാമറ!

0
363

ലോക് ഡൗൺ കാലത്ത് നീണ്ടു പോയ Mi 10 ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു.ചൈനയിലിറങ്ങി മൂന്നു മാസത്തിനു ശേഷമാണ് ഇത് ഇന്ത്യയിലിറക്കുന്നത്.2016 ഏപ്രിലിൽ രാജ്യത്ത് വിപണിയിലെത്തിയ എംഐ 5 ന് ശേഷം ഇന്ത്യയിൽ എത്തുന്ന കമ്പനിയുടെ എം ബ്രാൻഡിംഗുള്ള ആദ്യത്തെ പ്രീമിയം സ്മാർട്ട്‌ഫോണാണ് Mi10 5ജി. രണ്ട് സ്റ്റോറേജ് മോഡലുകളിൽ വരുന്ന ഷിയോമി mi10 ന് രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളാണുള്ളത്. കോറൽ ഗ്രീൻ കളറും, ട്വിലൈറ്റ് ഗ്രേ കളറും.
128 GB സ്റ്റോറേജ് – 49999, 256 GB സ്റ്റോറേജ് – 54998 രൂപയുമാണ് ഇന്ത്യൻ വില . ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ ആമസോൺ, എം ഐ.കോം വഴി സ്മാർട്ട്‌ഫോൺ പ്രീ-ഓർഡറുകൾ ചെയ്യാവുന്നതാണ്.
6.67ഇഞ്ച് ഫുള്‍എച്ച്ഡി ഡിസ്‌പ്ലേയുള്ള ഫോണിന് കരുത്തു നല്‍കുന്നത് ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 865 എസ് ഒ സി പ്രൊസസറാണ്.
ഡ്യുവൽ സിം (നാനോ), ആൻഡ്രോയിഡ് 10, 3D E3 AM0LED ഡിസ്പ്ലേ എന്നിവയാണ് മറ്റു സവിശേഷതകൾ. പിൻകാമറ 108 എം പി+13mp+2mp+2mp , സെൽഫി 20 mp യുള്ളതിന് പുതിയ പല സവിശേഷതകളും ഉൾകൊണ്ടിറ്റുണ്ട്.4780 എംഎഎച്ചിൻ്റെ ബാറ്ററിയാണ് ഉള്ളത്. 30 വാട്ടിൻ്റെ ഫാസ്റ്റ് ചാർജ്ജിംഗും , 10 വാട്ടിൻ്റെ റിവേഴ്സ് വയർലെസ് ചാർജിംഗുമാണു പുതിയ mi 10 5G ഫോണിൻ്റെ പ്രത്യേകത

Leave a Reply