സൗദിയില്‍ നിന്നു ഇന്ത്യയിലേക്കുളള ആദ്യ വിമാനം എത്തി

റിയാദ്: സൗദിയില്‍ നിന്നു ഇന്ത്യയിലേക്കുളള ആദ്യ വിമാനം ഇന്ന് 1.5 കേരളത്തിലേക്ക് പുറപ്പെട്ടു. റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷംല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കോഴിക്കോടേക്കുളള പ്രത്യേക വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ രാവിലെ ഒന്‍പതിന് തെന്ന എയര്‍പോര്‍ട്ടില്‍ എത്തി 170 സീറ്റുളള എയര്‍ ഇന്ത്യയുടെ922ാംനമ്പര്‍ വിമാനത്തില്‍ 149 യാത്രക്കാര്‍ക്കാരാണുളളത്. കോഴിക്കോടും പരിസര ജില്ലകളിലും ഉളളവര്‍ക്കു പുറമെ കൊല്ലം, തിരുതിരുവനന്തപുരം ജില്ലയിലുളളവരും ഉണ്ട്.
ഇന്ത്യന്‍ എംബസി തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍ ഇടം നേടിയവര്‍ക്കാണ് യാത്രക്ക് അവസരം ലഭിച്ചത്. ഇവരില്‍ ഏറെയും ഗര്‍ഭിണികളാണ്. റിയാദിന് പുറമെ അല്‍ ഖസ്സിം, ദവാദ്മി ഹുഫൂഫ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരാണ് ഇവരിലധികവും. പ്രായമായവര്‍, വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞവര്‍, ഫൈനല്‍ എക്‌സിറ്റ് നേടിയവര്‍ എന്നിവരും ആദ്യ വിമാനത്തില്‍ ഇടം നേടി.

Leave a Reply