മഹാരാഷ്ട്രയിൽ അതിഥി തൊഴിലാളികളുടെ മേൽ ട്രെയിൻ പാഞ്ഞുകയറി 15 മരണം


മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിൽ ഉറങ്ങി കിടക്കുന്ന അതിഥി തൊഴിലാളികളുടെ മേൽ ഗുഡ്സ് ട്രയിൻ പാഞ്ഞുകയറി 15 മരണം. ഔറംഗാബാദ് – നാന്ദേഡ് പാതയിലാണ് അപകടം. കാൽനടയായി യാത്ര ചെയ്യവെ ക്ഷീണം കാരണത്താൽ ഉറങ്ങി പോയതായിരുന്നുവെന്ന് രക്ഷപ്പെട്ട അഞ്ച് പേരെ ചോദ്യം ചെയ്യവെ പറഞ്ഞു. ഇന്ന് പുലർച്ചെ 5. 15 നാണ് ദുരന്തമുണ്ടായത്.
ലോക് ഡൗൺ കാരണം ട്രെയിനുകൾ ഓടില്ലെന്നു കണ്ടാണു റെയിൽ പാത തിരഞ്ഞെടുത്തതെന്നും മധ്യപ്രദേശിലേക്കാണ് യാത്രാ ഉദ്യേശ മെന്നും അവർ വ്യക്തമാക്കി. 20 അംഗ സംഘമായി റെയിൽ പാളം വഴി നടന്നു പോവുകയായിരുന്ന ഇവരിൽ ചിലർ പാളത്തിൽ തന്നെ കിടന്നുറങ്ങിയതാണ് അപകട കാരണം. റെയിൽവേ സംരക്ഷണ സേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഔറംഗാബാദ് സിവിൽ ഹോസ്പിറ്റലിലാക്കിയതായി റെയിൽ വേ ട്വീറ്റ് ചെയതു.

Leave a Reply