കോവിഡ് കാലത്ത് സഹായഹസ്തമേകി ഡാന്യൂബ് ഗ്രൂപ്പും

ദുബായ് കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നവർക്കായി ഭക്ഷണ പൊതികളെത്തിച്ച് ഡാന്യൂബ് ഗ്രൂപ്പും. 10ലക്ഷം ദിർഹമാണ് ഇതിനായി ഗ്രൂപ്പ് മാറ്റിവച്ചിരിക്കുന്നത്. ദുബായ് അബുദബി, ഷാർജ,അജ്മാന്‍,റാസല്‍ഖൈമ എന്നീ എമിറേറ്റുകളിലെ വേർഹൗസുകളില്‍ നിന്നാണ് ഭക്ഷണകിറ്റുകള്‍ ആവശ്യകാരിലേക്ക് എത്തുന്നത്. 20,000 ത്തോളം പേർക്ക്, ജോലി നഷ്ടപ്പെട്ടവരും, ശമ്പളം കിട്ടാത്തവരു വീട്ടില്‍ ഒറ്റപ്പെട്ടു പോയവരുമായ ആവശ്യക്കാരിലേക്കാണ് അരിയും ഗോതമ്പും ഉള്ളിയും ഉരുളകിഴങ്ങുമൊക്കെ ഉള്‍പ്പെടുന്ന ഭക്ഷണ കിറ്റുകള്‍ എത്തിക്കുന്നത്. ഇമെയിലുവഴിയാണ്, ആവശ്യക്കാരെ ഏകോപിപ്പിക്കുന്നത്. ഡാന്യൂബിലെ ജീവനക്കാർ തന്നെയാണ്, പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. റമദാന്‍ മാസത്തില്‍, എല്ലാവർഷവും ലേബർ ക്യാംപുകളിലെ രണ്ട് ലക്ഷത്തിനടുത്ത് ആളുകള്‍ക്ക് ഡാന്യൂബ് ഇഫ്താർ കിറ്റുകള്‍ നല്‍കാറുണ്ട്. ഇത്തവണ അത് സാധ്യമാകില്ലല്ലോ, അതുകൊണ്ടാണ്, മറ്റൊരുതരത്തില്‍ സഹായമേകാന്‍ ഗ്രൂപ്പ് തീരുമാനിച്ചതെന്ന്, ഡാന്യൂബ് ഗ്രൂപ്പ് സ്ഥാപകനും, ചെയർമാനുമായ റിസ്വാന്‍ സാജന്‍ പറഞ്ഞു.

Leave a Reply