നസീർ വാടാനപ്പള്ളിയെ തേടിയെത്തി,ദുബായ് ഭരണാധികാരിയുടെ ഫൗണ്ടേഷന്‍റെ ആദരം

ദുബായ് സന്നദ്ധസേവനമനുഷ്ടിക്കുന്നതിനിടെ കോവിഡ് 19 സ്ഥിരീകരിച്ച വൊളണ്ടിയർമാർക്ക് സമ്മാനവുമായി, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഫൗണ്ടേഷന്‍. മലയാളി സാമൂഹ്യപ്രവത്തകനായ നസീർ വാടാനപ്പളളിയെ തേടി ഈ ആദരമെത്തി. അദ്ദേഹം തന്നെയാണ് ഫേസ് ബുക്കിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്.പ്രവാസ മേഖലയില്‍, കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളില്‍ സജീവമായി സേവനം ചെയ്യുകയാണ് നസീർ വാടാനപ്പളളി. ഇതിനിടെ അദ്ദേഹം രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട ശേഷവും സന്നദ്ധ പ്രവർത്തനങ്ങളില്‍ സജീവമായി തുടരുകയാണ് നസീർ. ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണിതെന്നാണ് നസീര്‍ അംഗീകാരത്തേക്കുറിച്ച് പ്രതികരിക്കുന്നത്.

1 COMMENT

  1. കോവിട് 19 മായി പ്രവർത്തിക്കുന്ന എല്ലാ പ്രവർത്തകർക്കും ഉണ്ട് ആദരം. ന്യൂസ് കണ്ടാൽ തോന്നും ഒരാൾക്ക് മാത്രമേ ഉള്ളു എന്ന്

Leave a Reply