തിരിച്ചു വരുന്ന പ്രവാസികളുടെ വിമാന ചാർജ്ജ് കേന്ദ്രം വഹിക്കണം : കേളി

റിയാദ് : കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന ചുരുക്കം ചില പ്രവാസികളെയെങ്കിലും നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നതായി കേളി കലാസാംസ്കാരിക വേദി.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗൺ മൂലം മറ്റുള്ള ഗൾഫ് രാജ്യങ്ങളിലെന്ന പോലെ സൗദി അറേബ്യയിലെ നിരവധി പ്രവാസികളും ജോലിയോ, ശമ്പളമോ, ഭക്ഷണത്തിനു പോലുമുള്ള വരുമാനമോയില്ലാതെ കഷ്ടപ്പെടുകയാണ്. അത്തരം അവസ്ഥയിൽ നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരായ പ്രവാസികൾ വിമാനടിക്കറ്റ് സ്വന്തമായി എടുക്കണം എന്ന കേന്ദ്ര സർക്കാരിന്റെ നിബന്ധന അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

എമിഗ്രേഷൻ ഇനത്തിൽ പ്രവാസികളിൽ നിന്നും കേന്ദ്ര സർക്കാർ കോടിക്കണക്കിന് രൂപയാണ് ഈടാക്കുന്നത്. അതുപോലെ ഗൾഫിലുള്ള എംബസികളും കോൺസുലേറ്റുകളും കമ്മ്യുണിറ്റി വെൽഫയർ ഫണ്ടിനത്തിൽ പ്രവാസികളിൽ നിന്ന് ഭീമമായ തുക ഈടാക്കുന്നുണ്ട്. ഈ ഫണ്ടുകൾ ഉപയോഗപ്പെടുത്തികൊണ്ട് ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ടിക്കറ്റെടുക്കാൻ കഴിവില്ലാത്ത പ്രവാസികൾക്ക് സൗജന്യമായി ടിക്കറ്റ് നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കേളി സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു

Leave a Reply