ഗള്‍ഫില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്ക്, അറിയാം വിമാനസർവ്വീസുകളുടെ വിവരങ്ങള്‍

വിദേശ രാജ്യങ്ങളില്‍ നിന്ന്, ഇന്ത്യാക്കാരെ കൊണ്ടുപോകുന്നതിനുളള വിമാനസർവ്വീസുകളുടെ പട്ടികയായി. യുഎഇയില്‍ നിന്നുളള ആദ്യ രണ്ട് വിമാന സർവ്വീസുകളും കേരളത്തിലേക്കാണ്. അബുദബിയില്‍ നിന്ന് കൊച്ചിയിലേക്കും, ദുബായില്‍ നിന്ന് കോഴിക്കോട്ടേക്കും.ആദ്യദിനത്തില്‍ സൗദി അറേബ്യയില്‍ നിന്ന് ഒരു വിമാനസർവ്വീസും ഖത്തറില്‍ നിന്നൊരു സ‍ർവ്വീസുമുണ്ട്. രണ്ടാം ദിനത്തില്‍ കേരളത്തിലേക്ക് സർവ്വീസുളളത് ബഹ്റിനില്‍ നിന്നാണ്. മൂന്നാം ദിനം കുവൈറ്റില്‍ നിന്നും ഒമാനില്‍ നിന്നും ഓരോ വിമാനസർവ്വീസുകളുണ്ട്. അഞ്ചാം ദിനത്തില്‍ ഖത്തറില്‍ നിന്നൊരു വിമാനം പ്രവാസികളേയും കൊണ്ട് നാട്ടിലേക്ക് പറക്കും. അഞ്ചാം ദിനത്തില്‍ സൗദി അറേബ്യ, യുഎഇ, ബഹ്റിന്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ സർവ്വീസുകള്‍ വീതമുണ്ട്. പിന്നെ, ഏഴാം ദിനത്തില്‍, കുവൈറ്റില്‍ നിന്ന് ഒന്നും, സൗദി അറേബ്യയില്‍ നിന്ന്, ഒന്നും, ഇങ്ങനെയാണ് നിലവില്‍ വിമാനസർവ്വീസുകളുളളത്. ഇന്ത്യന്‍ എംബസിയില്‍ ലഭിക്കുന്ന അപേക്ഷകളില്‍ മുന്‍ഗണനാടിസ്ഥാനത്തിലാണ്, യാത്ര നിശ്ചയിക്കുക. പരിഗണിക്കപ്പെടുന്നവരെ എംബസി നേരിട്ടോ ഫോണിലൂടെയോ വിവരമറിയിക്കും.

Leave a Reply