ലോക്ഡൗണ്‍ മെയ് 29 വരെ നീട്ടി തെലങ്കാന

തെലങ്കാനയില്‍ ലോക്ഡൗണ്‍ മെയ് 29 വരെ തുടരുമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. കോവിഡിന്റെ വ്യാപനം തടയുന്നതിനായി ജനങ്ങള്‍ ലോക്ഡൗണ്‍ കാലയളവ് നീട്ടാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ തിരുമാനം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി രാജ്യ വ്യാപകമായി പ്രഖ്യാപിച്ച മൂന്നാം ഘട്ട ലോക്ഡൗണ്‍ മെയ് പതിനേഴിനാണ് അവസാനിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാം ഘട്ട ലോക്ഡൗണിലെ പല ഇളവുകളും കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ തെലങ്കാനയില്‍ അനുവദിച്ചിട്ടില്ല. തെലങ്കാനയിലെ ആറ് ജില്ലകള്‍ റെഡ് സോണിലും 18 ജില്ലകള്‍ ഓറഞ്ച് സോണിലുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 1096 കോവിഡ് പോസിറ്റീവ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.

Leave a Reply