പോരാടാം കോവിഡിനൊപ്പം ലഹരിക്കെതിരെയും: കാമ്പയിൻ ജൂൺ 26 വരെ നീട്ടി.

മദ്യപാനം, പുകവലി, ലഹരി ഉപഭോഗം ഇവയിൽ അകപ്പെട്ടവരെ ലോക്ക്ടൗൺ സമയത്തു കുടുംബത്തിൻറെതന്നെ പ്രേരണയോടെ അവരവരുടെ താമസസ്ഥലത്തിന് സമീപമുള്ള സർക്കാർ അല്ലെങ്കിൽ സർക്കാർ ആംഗീകൃത ലഹരിചികിത്സാ കേന്ദ്രവുമായി ബന്ധപ്പെടുവാൻ ആഹ്വാനം ചെയചെയ്തുകൊണ്ട് ലോകാരോഗ്യ ദിനത്തിൽ റിസ ആരംഭിച്ച ‘പോരാടാം കോവിഡിനൊപ്പം ലഹരിക്കെതി രെയും’ എന്ന ഓൺലൈൻ കാമ്പയിൻ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26 വരെ നീട്ടി.
കേരളത്തിലേയും യു എ ഈ യിലെയും സൗദി അറേബ്യയിലെ വിവിധ സോണൽ കമ്മിറ്റകളിലെയും പ്രതിനിധികളുടെ സംയുക്ത സൂം- യോഗത്തിൽ കാമ്പയിൻ കൂടുതൽ കുടുംബങ്ങളിൽ എത്തിക്കുവാനായി കേരളത്തിൽ മൂന്നു സോണൽ കമ്മറ്റികൾ രൂപീകരിച്ചു. തിരുവനന്തപരം , കൊല്ലം ആലപ്പുഴ പത്തനംതിട്ട എന്നീ ജില്ലകൾ ഉൾപ്പെട്ട സൗത്ത് സോണിനു ശ്രി കരുണാകരൻ പിള്ളയും എറണാകുളം കോട്ടയം ഇടുക്കി തൃശൂർ പാലക്കാട് ഉൾപ്പെട്ട മിഡ് സോണിന് ഡോ രാജു വർഗീസ് , റാഷീദ് ഖാൻ എന്നിവരും മലപ്പുറം കോഴിക്കോട് വയനാട് കാസർഗോഡ് എന്നി ജില്ലകളുൾപ്പെട്ട നോർത്ത് സോണിന് അബ്ദുൽ സലാം പി കെ യും നേതൃത്വം നല്കും.
നന്മയുടെ സന്ദേശം വിളിച്ചോതുന്ന വിവിധ മത്സര പരിപാടികൾ തുടർ കാമ്പയ്‌നിന്റെ ഭാഗമായി സംഘടിപ്പിക്കും. തുടർ പരിപാടികൾ തീരുമാനിക്കുന്നതിനായി ഷമീർ യുസഫ് കോർഡിനേറ്ററായ പതിനൊന്നംഗ സബ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
പ്രോഗ്രാം കൺവീനരും ഫൗണ്ടേഷൻ ചെയർമാനുമായ ഡോ അബ്ദുൽ അസിഎസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സൗദി അറബിയയിൽ നിന്നും കൺസൽട്ടൻറ് ഡോ എ വി ഭരതൻ , ഡോ തമ്പി, നിസാർ കല്ലറ , ജാഫർ തങ്ങൾ , നൗഷാദ് ഇസ്മായിൽ ,സുധീർ ഹംസ, ഷമീർ യുസഫ് , നൂഹ് പാപ്പിനശ്ശേരി , സഫയർ, പദ്മിനി യൂ നായർ, യു എ ഈ യിൽ നിന്നും അഡ്വ. അസീഫ് മുഹമ്മദ്, കേരളത്തിൽ നിന്നും ഡോ. രാജു വർഗീസ് , റാഷീദ് ഖാൻ, അബ്ദുൽ സലാം പി കെ, അബ്ദുൽ നാസർ കെ. ടി എന്നിവർ പങ്കെടുത്തു.

Leave a Reply