ദിവസങ്ങൾക്കകം ജീവൻ രക്ഷാ മരുന്നുകൾ നാട്ടിൽ നിന്നും റിയാദിലേക്ക്, ഐ സി എഫ് പദ്ധതിക്ക് തുടക്കമായി

റിയാദ് : ആശങ്കകളും സംശയങ്ങളും നിഷ്പ്രഭമാക്കി കേരളത്തിൽ നിന്നുമുള്ള ജീവൻ രക്ഷാ മരുന്നുകൾ കഴിഞ്ഞ ദിവസം റിയാദിൽ എത്തി. ഐ സി എഫ് റിയാദ് സാന്ത്വനം നടത്തിയ ശ്രമഫലമായി ഹൃദയ രോഗിയായ ആലപ്പുഴ സ്വദേശി വെളുംപറമ്പിൽ ഷൗക്കത്ത് അലിക്കാണ് താൻ കഴിഞ്ഞ പതിനൊന്ന് വർഷമായി കഴിച്ചുകൊണ്ടിരിക്കുന്നു ജീവൻ രക്ഷാ മരുന്നുകൾ ലഭിച്ചത്. നാട്ടിൽ നിന്നും മരുന്നെത്തിക്കാൻ നിയമപരമായ തടസ്സങ്ങൾ ഉണ്ടെന്ന ആശങ്കകൾക്ക് ഇതോടോ വീരരാമമായതായി റിയാദ് ഐ സി എഫ് ഭാരവാഹികൾ അറിയിച്ചു. നോർക്ക റൂട്ട്സ് , ഡി എച്ച് എൽ കൊറിയർ സർവീസ്, എസ് വൈ എസ് കേരള സാന്ത്വനം തുടങ്ങിയവരുടെ സഹകരണവും ഉണ്ടായത് കൊണ്ടാണ് ഒരാഴ്ച്ച കൊണ്ട് മരുന്നെത്തിക്കാൻ കഴിഞ്ഞെതെന്നും അവർ പറഞ്ഞു.

പതിനൊന്ന് വർഷം മുമ്പ് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ഷൗക്കത്ത് അലിക്ക് മരുന്നെത്തിക്കാൻ അവരുടെ കുടുംബം സഹായം തേടുന്നതായി സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞ ഐ സി എഫ് റിയാദ് വെൽഫെയർ സെക്രട്ടറി ഷുക്കൂർ മടക്കര ഷൗക്കത്തിനെ ബന്ധപ്പെടുകയായിരുന്നു.

നാട്ടിൽ പോയി വരുമ്പോഴും സുഹ്യത്തുക്കൾ വഴി ആവശ്യമായ മരുന്നെത്തിച്ചുമായിരുന്നു ഷൗക്കത്ത് കഴിച്ചിരുന്നത്. എന്നാൽ ലോക് ഡൗൺ പ്രഖ്യാപിച്ചതോട് കൂടി കാര്യങ്ങൾ ദുരിതത്തിലായി. മരുന്നുകൾ കിട്ടാൻ വഴിയില്ലാതെ വന്നപ്പോൾ ഡോക്ടർമാരെ കണ്ടു പകരം മരുന്നെഴുതി വാങ്ങിച്ചെങ്കിലും അവ അലർജി ആയി. തുടർന്ന് നാട്ടിലുള്ള ഡോക്ടറുടെ നിർദേശപ്രകാരം അളവ് കുറച്ചു കഴിക്കുയായിരുന്നു

ഈ സമയത്താണ് റിയാദ് ഐ സി എഫ് സാന്ത്വനം പ്രവർത്തകർ ഷൗക്കത്തുമായി ബന്ധപ്പെടുന്നത്. വിവരങ്ങൾ മനസ്സിലാക്കിയ ഐ സി എഫ് പ്രവർത്തകർ മാതൃ സംഘടനയായ സുന്നി യുവജന സംഘത്തിന്റെ ആലപ്പുഴ ജില്ലാ സാന്ത്വനം വളണ്ടിയർ വിങ്ങുമായി ബന്ധപെട്ടു മരുന്നെത്തിക്കനുള്ള സാധ്യതകൾ ആരാഞ്ഞു. ഇവരാണ് നോർക്ക പുതുതായി ഏർപ്പെടുത്തിയ സംവിധനം ഉപയോഗപ്പെടുത്തി മരുന്നെത്തിക്കാൻ സഹായിച്ചത്. ആലപ്പുഴയിലെ ഷൗക്കത്തിന്റെ വീട്ടിൽ നിന്നും മരുന്ന് കൈപ്പറ്റിയ സാന്ത്വനം പ്രവർത്തകർ, നോർക്കയുടെ നിർദേശപ്രകാരം കൊച്ചിയിലെ പ്രത്യേക ഡി എച്ച് എൽ കൗണ്ടറിൽ എത്തിക്കുയായിരുന്നു. കൊറിയർ ചാർജായ 2880 രൂപയും എസ് വൈ എസ്
സാന്ത്വനം പ്രവർത്തകർ നൽകി. അവിടെ നിന്നും ഒരഴ്ചകൊണ്ട് റിയാദ്‌ ഐ സി എഫ് വെൽഫെയർ സെക്രട്ടറി ഷുക്കൂർ മടക്കരയുടെ പേരിൽ റിയാദിൽ എത്തിയ മരുന്ന് ഏറ്റുവാങ്ങി ഷൗക്കത്ത്നു കൈമാറി. യാതൊരു വിധ നിയമ തടസ്സങ്ങളും നേരിടാതെയാണ് മരുന്നുകൾ ലഭിച്ചതെന്ന് ഐ സി എഫ് സർവ്വീസ്‌ സമിതി അംഗം ഇബ്രാഹിം കരീം പറഞ്ഞു. എസ് വൈ എസ് കേരള സാന്ത്വനം കമ്മിറ്റിയുമായി സഹകരിച്ചു, കേരളത്തിൽ എവിടെ നിന്നും മരുന്നുകൾ സൗദിയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും എത്തിക്കാൻ ഐ സി എഫ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റിയാദിലും പരിസര പ്രദേശങ്ങളിലും ഉള്ള ആർക്കെങ്കിലും ഇത്തരത്തിലുള്ള സേവനങ്ങൾ ആവശ്യമായുള്ളവർക്ക് ഐ സി എഫ്‌ ഹെൽപ് ഡെസ്കുമായി 0504756357 ബന്ധപ്പെടാവുന്നതാണെന്ന് ഐ സി എഫ് സർവ്വീസ് സെക്രട്ടറി സൈനുദ്ദീൻ കുനിയിൽ പറഞ്ഞു

Leave a Reply