അമേരിക്കയെ കാത്തിരിക്കുന്നത് വന്‍ ദുരന്തം

കോവിഡ് മരണ നിരക്ക് അമേരിക്കയില്‍ ജൂണ്‍ മാസത്തോടെ വീണ്ടും വര്‍ധിക്കുമെന്ന മുന്നറിയിപ്പുമായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷ്യന്‍. ദി ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മെയ് മാസാന്ത്യം മുതല്‍ കോവിഡ് ബാധിച്ച് ദിനേന മുവ്വായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമാവുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. നിലവില്‍ രണ്ടായിരത്തിലധികം പേരാണ് കോവിഡ് ബാധിച്ച് ഒരോ ദിവസവും അമേരിക്കയില്‍ മരിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് ലക്ഷത്തോളം പേര്‍ക്ക് ദിനേന കോവിഡ് സ്ഥിരീകരിക്കുമെന്നും പഠനത്തില്‍ പറയുന്നുണ്ട്.

അമേരിക്കന്‍ ജനതയുടെ ആരോഗ്യ സംരക്ഷണ ചുമതല ഡെണാള്‍ഡ് ട്രംപിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജുദ് ദീര്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരികരിച്ചു. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് അമേരിക്കയിലാണ്. ഒരു ലക്ഷത്തോളം പേര്‍ കോവിഡ് ബാധിച്ച് മരിക്കുമെന്ന് ഡെണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അമേരിക്കയിലെ പലയിടങ്ങളിലും സര്‍ക്കാര്‍ ഈയിടെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നു.

Leave a Reply