തിരികെയെത്തുന്ന പ്രവാസികളിൽ ബുദ്ധിമുട്ടുള്ളവർക്ക് ടിക്കറ്റ് ചാർജ് നൽകണം: എം കെ രാഘവൻ


കോഴിക്കോട്: വ്യാഴാഴ്ച മുതൽ പ്രവാസികളെ തിരികെ കൊണ്ടുവരാനുള്ള നടപടി സ്വീകരിച്ചത് സ്വാഗതാർഹമാണെന്ന് എം കെ രാഘവൻ എം പി. കേന്ദ്രം ഇക്കാര്യത്തിൽ കാണിച്ച ഉദാസീനതയെ തുടർന്നാണ് തനിക്കുൾപ്പെടെ സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത്. കേന്ദ്രം നേരത്തെ തന്നെ ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ പ്രവാസികൾക്ക് നേരത്തെ തന്നെ മടങ്ങാമായിരുന്നു.
തിരികെയെത്താൻ രജിസ്ട്രർ ചെയ്തവരിൽ സാമ്പത്തികമായ് ബുദ്ധിമുട്ടുള്ളവർക്ക് ടിക്കറ്റ് ചാർജ് നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാവണം. തിരികെ വരുന്നവരിൽ നിരീക്ഷണത്തിൽ പാർപ്പിക്കുന്നവർക്ക് വേണ്ടത്ര സൗകര്യം ഉറപ്പുവരുത്തണമെന്നും എം കെ രാഘവൻ എം പി ആവശ്യപ്പെട്ടു

Leave a Reply