കോവിഡ് മരണം 2.51 ലക്ഷം കവിഞ്ഞു

0
236

ആഗോള തലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിയാറ് ലക്ഷം കവിഞ്ഞു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 78176 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1193815 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. മരണ നിരക്കില്‍ ചെറിയ തോതില്‍ കുറവ് രേഖപ്പെടുത്തി. ഇന്നലെ മാത്രം 3828 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. അമേരിക്കയില്‍ മാത്രം 1126 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ അമേരിക്കയില്‍ കോവിഡ് മൂലം ജീവന്‍ നഷ്ടമായവരുടെ ആകെ എണ്ണം 69723 ആയി. ഇന്നലെ മാത്രം 24221 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ ആകെ കോവിഡ് ബാധിതരുടെ പന്ത്രണ്ട് ലക്ഷം കവിഞ്ഞു.

ബ്രിട്ടനില്‍ മരണ നിരക്കില്‍ കുറവ് രേഖപ്പെടുത്തി. ഇന്നലെ മാത്രം 288 പേര്‍ മരിച്ചു. ബ്രിട്ടനില്‍ ആകെ മരിച്ചവരുടെ എണ്ണം 28734 ആയി. സ്‌പെയിനില്‍ 164 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 25428 ആയി. സ്‌പെയിനില്‍ മരണ നിരക്ക് കുറയുകയാണ്. ഇറ്റലിയില്‍ 195 പേരും ഫ്രാന്‍സില്‍ 306 പേരും കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 29079 ആയി ഉയര്‍ന്നു. ഫ്രാന്‍സില്‍ മരണ സംഖ്യ 25000 കവിഞ്ഞു. റഷ്യയില്‍ 10581 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലില്‍ 303 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

Leave a Reply