2020 ലെ ഫ്യൂച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തിലെ പുലിസ്റ്റര്‍ അവാര്‍ഡിന് അസോസിയറ്റ് പ്രസ് ഫോട്ടോ ഗ്രാഫര്‍മാരായ ദര് യാസിന്, മുഖ്താര്‍ ഖാന്, ചാന്നി ആനന്ദ് എന്നിവര്‍ അര്‍ഹരായി. കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ റദ്ദാക്കിയതിന് ശേഷമുള്ള അവസ്ഥ ചിത്രീകരിച്ചതിനാണ് ഈ വര്‍ഷത്തെ അവാര്‍ഡ്. ന്യൂയോര്‍ക്കിലെ കൊളംമ്പിയ യൂണിവേഴ്സിറ്റിയില്‍ വെച്ചാണ് അവാര്‍ഡ് പ്രഖ്യാപന ചടങ്ങുകള്‍ നടക്കാറുള്ളത്. എന്നാല്‍ കൊറോണ ഭീതി മൂലം യൂടൂബില്‍ തല്‍സമയ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടാണ് പുലിസ്റ്റര്‍ ബോര്‍ഡ് അഡ്മിനിസ്ട്രേറ്റര്‍ ടാന കാനഡി അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.