ജിയോയിൽ 5656 കോടി നിക്ഷേപിക്കാൻ ഒരുങ്ങി യു എസ് കമ്പനി

ജിയോയുടെ ഡിജിറ്റൽ വിഭാഗത്തിൽ 5656 കോടി രൂപ (746.74 മില്യൺ ഡോളർ) നിക്ഷേപിക്കാനൊരുങ്ങി അമേരിക്കൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി കമ്പനിയായ സിൽവർ ലേക്ക് .നിയമപരമായ എല്ലാ അനുമതികളും പാലിച്ചായിരിക്കും നിക്ഷേപം എന്ന് റിലയൻസ് ഇൻഡസ്ട്രീസ് അറിയിച്ചു. ജിയോയുടെ 9.99% ഓഹരി വാങ്ങാൻ ഫെയ്സ് ബുക്ക് 43574 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെയാണ് ഈ കരാർ.
ആഗോള തലത്തിൽ പ്രമുഖ സാങ്കേതിക കമ്പനികൾക്ക് വലിയ നിരക്കിൽ നിക്ഷേപം നടത്തുന്ന സിൽവർ ലേക്ക് കമ്പനി ,ഇന്ത്യൻ ഡിജിറ്റൽ സൊസൈറ്റിയുടെ വളർച്ചയ്ക്കായുള്ള ഈ നിക്ഷേപം തീർത്തും സ്വാഗതാർഹമാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.റിലയൻസ് ഇൻഡസ്ട്രീസുമായി കരാർ നടത്തുന്നതിൽ സന്തുഷ്ടരാണെന്ന് സിൽവർ ലേക്ക് കോ സി ഇ ഒ യും മാനേജിംഗ് പാർടണറുമായ എഗോൺ ഡർബൻ പ്രതികരിച്ചു.

Leave a Reply