ആ വാര്‍ത്ത വ്യാജം: ട്വീറ്റ് ചെയ്ത് ആമിര്‍ ഖാന്‍

ആമിര്‍ ഖാന്‍ ഡല്‍ഹിയിലെ പാവപ്പെട്ടവര്‍ക്ക് ഒരു കിലോ ധാന്യത്തിനൊപ്പം 15000 രൂപ നല്‍കിയെന്ന വാര്‍ത്ത വ്യാജം. ആമിര്‍ ഖാന്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച്ച പ്രത്യക്ഷപ്പെട്ട ഒരു ടിക് ടോക് വീഡിയോയിലൂടെയാണ് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ ഡല്‍ഹിയിലെ ദരിദ്ര ജനങ്ങള്‍ക്ക് 15000 രൂപ നല്‍കിയെന്ന വാര്‍ത്ത പ്രചരിച്ചത്. സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പതിനയ്യായിരം രൂപയുടെ കഥ വ്യാജമാണെന്ന് ട്വീറ്റില്‍ ആമിര്‍ ഖാന്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ കോവിഡ് സഹായ ഫണ്ടിലേക്ക് ആമിര്‍ഖാന്‍ സംഭാവന നല്‍കിയിരുന്നു.

Leave a Reply