അതിഥി തൊഴിലാളികളുടെ യാത്ര ചിലവ് കോൺഗ്രസ് വഹിക്കും.

ലോക്ക് ഡൗൺ കാലത്ത് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് എന്നും കഷ്ടപ്പാട് തന്നെയാണ്. അതിനൊരു ഇളവെന്നോണം തൊഴിലാളികളുടെ മടക്ക യാത്രക്കുള്ള ചിലവ് കോൺഗ്രസ് വഹിച്ചോളാമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അതിനുള്ള മുഴുവൻ ചിലവുകളും പ്രദേശിക കമ്മിറ്റികളോട് വഹിക്കാൻ നിർദേശിച്ചതായി കോൺഗ്രസ് അധ്യക്ഷ അറിയിച്ചു.ട്രംപ് സന്ദർശനവേളയിൽ ഗുജറാത്തിൽ ഒരു പരിപാടിക്കായി 100 കോടി ചിലവഴിച്ച കേന്ദ്ര സർക്കാറിന് രാജ്യ വളർച്ചയ്ക്ക് നട്ടെല്ലായി വർത്തിക്കുന്ന തൊഴിലാളികളുടെ ചുരുങ്ങിയ ചിലവ് വഹിക്കാനാവുന്നില്ലെന്നത് തീർത്തും ആശങ്കപ്പെടുത്തുന്നതാണെന്ന് സോണിയ ഗാന്ധി സർക്കാർ നയത്തെ വിമർശിച്ച് കൊണ്ട് പറഞ്ഞു. കൊവിഡ് പരിഗണിച്ചെങ്കിലും തൊഴിലാളികളുടെ പക്കൽ നിന്ന് പണം ഈടാക്കരുതായിരുന്നു. തൊഴിലാളികള്‍ക്ക് നാടുകളിലേക്ക് മടങ്ങാന്‍ സൗജന്യ യാത്രയൊരുക്കണമെന്ന കോണ്‍ഗ്രസ് നിര്‍ദേശത്തേയും കേന്ദ്രവും റെയില്‍വേയും അവഗണിച്ചെന്നും സോണിയ വ്യക്തമാക്കി. അതു കൊണ്ട് അതിഥി തൊഴിലാളികളുടെ യാത്ര ബത്ത കോൺഗ്രസ് വഹിക്കുമെന്ന് കോൺഗ്രസ് ഒഫീഷ്യൽ പേജിലൂടെ ട്വീറ

Leave a Reply