കുവൈത്തില്‍ ഇന്ന് സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകള്‍ 364 എണ്ണം.രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 5 മരണവും. ആകെ രോഗികള്‍ 4983

കുവൈത്ത്സിറ്റി: അഞ്ച് മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് കൂടാതെ, 364 കൊറോണ വൈറസ് കേസുകളും ഇന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം 38. ആകെ രോഗ ബാധിതര്‍ 4983 ആയിട്ടുണ്ട്.
43-ഉും 64 വയസുള്ള രണ്ട് ഇന്ത്യക്കാരും,61 വയസുള്ള പാകിസ്ഥാനി ,54 വയസുള്ള ജോര്‍ദാനിയന്‍,46 വയസുള്ള ബംഗല്‍ദേശുകാരനുമാണ് മരണമടഞ്ഞതായി ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 364-ല്‍ 122 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.ചികില്‍സയില്‍ 3169 പേരുണ്ട്. 72 രോഗികള്‍ അത്യാഹിത വിഭാഗത്തിലുണ്ട്. ഇവരില്‍ 29 പേരുടെ നില അതീവ ഗുരുതരമാണ്. ഇന്ന് 73 രോഗ വാഹകര്‍ മുക്തരായതോടെ മൊത്തം രോഗ മുക്തര്‍ 1776-ആയിട്ടുമുണ്ട്്

Leave a Reply