കേരളത്തിനു ഇന്നും ആശ്വാസ ദിനം; ആർക്കു കൊവിഡ് ബാധ ഇല്ല

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ആർക്കും കൊവിഡ് സ്ഥിരീകരിച്ചില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചു. നാളെ മുതൽ പുതിയ ഇളവുകൾ നടപ്പിലാക്കാനിടെ ആർക്കും രോഗം സ്ഥിരീകരിക്കാതിരിക്കുന്നത് ആശ്വാസം നൽകുന്നതാണ്.
സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി കോവിഡ് രോഗമുക്തി നേടി.കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ ഫലമാണ് നെഗറ്റീവ് ആയത് . നിലവിൽ 401 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ 95 പേര് മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
21,720 പേര്‍ നിരീക്ഷണത്തിലുമാണ്.
പുതുതായി 4 ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു.വയനാട് ജില്ലയിൽ മാനന്തവാടിയും എറണാകുളം ജില്ലയിൽ എടക്കാട്ടുവയല്‍, മഞ്ഞള്ളൂര്‍ ,ഇടുക്കിയിലെ ശാന്തൻപാറ എന്നീ പഞ്ചായത്തുകളിലാണ് പുതുതായി ഹോട്ട് സ്പോട്ടുകൾ പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്ത് 84 ഹോട്ട് സ്പോട്ടുകളാണുള്ളത്.
രണ്ടാം ഘട്ട ലോക്ഡൗണ്‍ നാളെ അവസാനിക്കുമ്പോൾസംസ്ഥാനത്ത് കൂടുതല്‍ ഇളവുകളും നിലവില്‍ വരും.മൂന്നു സോണുകളിലും നാളെ കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് ഏഴരവരെ തുറക്കാന്‍ അനുമതിയുണ്ട്. അതേ സമയം ഹോട്ട് സ്പോട്ടുകളിൽ കടകൾ അടഞ്ഞ് കിടക്കും. എന്നിരുന്നാലും പൊതുഗതാഗതമോ ബാർബർ ഷോപ്പുകളോഒരു സോണിലും അനുവദിക്കുകയില്ല.

Leave a Reply