ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ ; കേണലും, മേജറുമുൾപ്പെടെ അഞ്ചുപേർക്ക് വീരമൃത്യു


ശ്രീനഗർ: ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയിൽ ഭീകരരുമായി നടന്ന ഏറ്റു മുട്ടലിൽ രണ്ട് മുതിർന സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ചു പേർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചതായി അധികൃതര്‍ അറിയിച്ചു.തലസ്ഥാന നഗരിയായ ശ്രീനഗറില്‍ നിന്ന് 70 കി.മി അകലെ വടക്കൻ കാശ്മീരിലെ ഹന്ദ്വാര ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.
സായുധ സേനയും കാശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ തീവ്രവാദ വിരുദ്ധ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ വധിക്കാനും, നിരവധി സാധരണക്കാരെ രക്ഷിക്കാനായെന്നും ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കി.
ഹന്ദ്വാരയിൽ ചാഗിമുല്ലയിലെ ഒരു വീട്ടിൽ തീവ്രവാദികൾ കയറിയെന്നും വീട്ടുകാരെ ബന്ദികളാക്കിയിട്ടുണ്ടെന്നുമുള്ള രഹസ്വ വിവരണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ സംയുക്ത ഓപ്പേറേഷൻ നടന്നിട്ടുളളത്.സംഭവ സ്ഥലത്തേക്ക് സ്വയം മുന്നിട്ടിറങ്ങി ബന്ദികളെ രക്ഷിക്കുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. ബന്ദികളെ രക്ഷിച്ചതിന് ശേഷം നടന്ന വെടിവയ്പിലാണ് അഞ്ച് ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്നത്.രാഷ്ട്രീയ റൈഫൾസ് 21 വിഭാഗത്തിലെ കമാന്റിങ് ഓഫീസ൪ കേണൽ അശുതോഷ് വ൪മ, മറ്റൊരു മേജ൪, രണ്ട് സൈനിക൪, ജമ്മുകശ്മീ൪ പൊലീസിലെ സബ്ഇൻസ്പെക്ട൪ എന്നിവരാണ് വീരമൃത്യു വരിച്ചത്.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനീക ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആദരാഞ്ജലി അർപ്പിച്ച് കൊണ്ട് ട്വീറ്റ് ചെയ്തു.

Leave a Reply