ആരോഗ്യ സേതു ആപ്പ്, നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്; സൂക്ഷിക്കണം: രാഹുൽ ഗാന്ധി

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആരോഗ്യ സേതു മൊബൈൽ ആപ്പിൻ്റെ സുരക്ഷിതത്തെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി. വിവര സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ടു ഗുരുതരമായ ആശങ്കയാണ് ഉയര്‍ത്തുന്നതാണെന്നും,ഭയം ജനിപ്പിച്ചു പൗരന്മാരെ അവരുടെ അനുമതിയില്ലാതെ നിരീക്ഷിക്കുന്നത് ശരിയല്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
കോവിഡ് ബാധിക്കാനുള്ള സാധ്യത തിരിച്ചറിയാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ആരോഗ്യസേതു.കോവിഡ് ലക്ഷണങ്ങളും സമീപത്തെ രോഗ ബാധ മുന്നറിയിപ്പും അപകടം ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും നൽകുന്ന ആപ്പ് മുഴുവൻ സ്വകാര്യ, സർക്കാർ ജീവനക്കാർ ഏപ്രിൽ ആദ്യം തന്നെ ഈ അപ്ലികേഷൻ ഡൗൺലോഡ് ചെയ്യാൻ കേന്ദ്രം നിർബന്ധമാക്കിയിരുന്നു . ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരൻ്റെ ഫോണിൽ ആപ്പ് ഇല്ലെങ്കിൽ കമ്പനിയുടെ തലവൻ ഉത്തരവാദിയാകുമെന്നും അറിയിച്ചിരുന്നു.
രാഹുൽ ഗാന്ധിയുടെ ട്വീറ്റ് പ്രതികരിച്ച് കൊണ്ട് കേന്ദ്ര ഐടി മന്ത്രി രവി ശങ്കർ പ്രസാദും രംഗത്തെത്തി. അപ്ലികേഷൻ ജനങ്ങളുടെ സുരക്ഷയ്ക്കുള്ള മുൻകരുതലാണെന്നദ്ദേഹം പ്രതികരിച്ചു.ആരോഗ്യ സേതു ആപ്പ് സുരക്ഷിതമാണെന്നും വിവര ചോർച്ചയില്ലെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കറും വ്യക്തമാക്കി.

Leave a Reply