മൂന്നാം ഘട്ട ലോക്ഡൗണ്‍: ഇളവുകള്‍ എങ്ങനെ ?

മെയ് നാലിന് അവസാനിക്കേണ്ടിയിരുന്ന ലോക്ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടിയതായി കേന്ദ്രം സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. കോവിഡ് വ്യാപനം പൂര്‍ണമായി തടയുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നാം ഘട്ട ലോക്ഡൗണ്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തിലെ പ്രസക്ത ഭാഗങ്ങള്‍:

 1. ട്രെയിന്‍- വിമാന സര്‍വ്വീസുകള്‍, അന്തര്‍ സംസ്ഥാന യാത്രകള്‍ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങള്‍ തുടരും.
 2. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും.
 3. മാളുകള്‍, റെസ്റ്റോറന്റുകള്‍, സിനിമാ തിയറ്ററുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കില്ല.
 4. ആളുകള്‍ ഒരുമിച്ച് കൂടുന്ന രാഷ്ട്രീയ, മതകീയ സംഘമങ്ങള്‍ അനുവദിക്കില്ല.
 5. ഇന്ത്യയിലുടനീളം രാത്രി ഏഴ് മണി മുതല്‍ പുലര്‍ച്ചെ ഏഴ് മണി വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
 6. .65 വയസ്സിന് മുകളില്‍ പ്രായമായവര്‍, 10 വയസ്സിന് താഴെയുള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ അത്യാവശ കാര്യങ്ങള്‍ക്കെല്ലാതെ പുറത്തിറങ്ങരുത്. എല്ലാം സോണുകളിലെയും ഒ.ഡി.പികള്‍ തുറന്ന് പ്രവര്‍ത്തിക്കും
 7. അടച്ചുപൂട്ടല്‍ ആവശ്യമായ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. റെഡ് സോണുകളില്‍ ടാക്‌സി, ബസ് എന്നിവ അനുവദിക്കില്ല.
 8. അടച്ചുപൂട്ടല്‍ ആവശ്യമായ പ്രദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ആര്യോഗ സേതു ആപ്പ് ഉപയോഗിക്കല്‍ നിര്‍ബന്ധം.
 9. ഗ്രീന്‍ സോണുകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും.എന്നാല്‍ രാജ്യത്തെ പൊതു നിയന്ത്രണങ്ങള്‍ ഇവിടെയും ബാധകം. അമ്പത് ശതമാനം യാത്രക്കാരുമായി ബസ് സര്‍വ്വീസുകള്‍ അനുവദിക്കും. ഓഫീസുകള്‍, കടകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ നിയന്ത്രണങ്ങളില്ല.
 10. റെഡ് സോണില്‍ അനുവദിക്കപ്പെട്ട ഇളവുകള്‍ക്ക് പുറമെ ഒരു യാത്രക്കാരനുമായി ഓറഞ്ച് സോണില്‍ ടാക്‌സികള്‍ക്ക് ഓടാം. നാല് ചക്ര വാഹനങ്ങളില്‍ രണ്ടിലധികം യാത്രക്കാരെ അനുവദിക്കില്ല.
 11. ബാങ്കിംങ് , കൊറിയര്‍ സേവനങ്ങള്‍ തുടങ്ങിയവ അനുവദനീയം.
 12. ഗ്രാമീണ പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമില്ല. മാളുകള്‍ ഒഴികെ എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
 13. പുറത്ത് നിന്നും ജോലിക്കാരെ കൊണ്ടുവരാതെയുള്ള നഗര മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.
 14. റെഡ് സോണില്‍ അത്യാവശ ഇ-കൊമേഴ്‌സ് ഉല്‍പ്പനങ്ങളുടെ ഡെലിവറി അനുവദിക്കും. മറ്റ് സോണുകളില്‍ ഒരു തരത്തിലുള്ള ഇ-കൊമേഴ്‌സ് സേവനങ്ങള്‍ക്കും തടസ്സമില്ല.
 15. ഓറഞ്ച് , ഗ്രീന്‍ സോണുകളില്‍ മദ്യഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണ്. തുറന്ന് പ്രവര്‍ത്തിക്കുന്ന ഷോപ്പുകളില്‍ ഒരേ സമയം അഞ്ചിലധികം പേരെ അനുവദിക്കില്ല. ആറടി ദൂരം പാലിക്കല്‍ നിര്‍ബന്ധമാണ്.
 16. .പ്രൈവറ്റ് ഓഫീസുകള്‍ക്ക് മൂന്നിലൊന്ന് ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം

Leave a Reply