കിം ജോങ് ഉന്‍ ജീവിച്ചിരിപ്പുണ്ട് : ഫോട്ടോ പുറത്തുവിട്ട് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി

20 ദിവസത്തെ തിരോധാനത്തിന് ശേഷം കിം ജോങ് ഉന്‍ പൊതു പരിപാടിയില്‍ പങ്കെടുത്തതായി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാന നഗരിയായ പോംങ് യാങിന് സമീപത്തെ സുന്‍ചിയോന്‍ എന്ന പ്രദേത്തെ ഫാക്ടറി ഉദ്ഘാടന ചടങ്ങിലാണ് കിം സംബന്ധിച്ചത്. ഉത്തര കൊറിയയുടെ മറ്റ് ഉന്നത ഉദ്ധ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ഏറെ നാളത്തെ അപ്രത്യക്ഷമാവലിന് ശേഷമാണ് അദ്ദേഹം പൊതു ജനങ്ങള്‍ക്ക്് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്. ഏപ്രില്‍ പതിനൊന്നിനാണ് കിം ജോങ് ഉന്‍ പൊതു പരിപാടിയില്‍ അവസാനമായി സംബന്ധിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് രോഗ ബാധിതനാണെന്നുള്ള അഭ്യൂഹം ശക്തമായിരുന്നു.

വെള്ളിയാഴ്ച്ച നടന്ന ചടങ്ങില്‍ റിബ്ബണ്‍ മുറിച്ച്‌കൊണ്ടാണ് ഉന്‍ ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചതെന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പുറത്തുവന്ന ഫോട്ടോ സംബന്ധിച്ച് സംശയം നിലനില്‍ക്കുന്നുണ്ട്. ഫോട്ടോയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ് പ്രതികരിച്ചില്ല.

Leave a Reply