പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ… കെ. എം. സി. സി.സജ്ജം.

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസികളുടെ നീറുന്ന പ്രശ്ങ്ങൾ പരിഹരിക്കാൻ കെഎംസിസി മുന്നിൽ നിന്ന് പ്രവർത്തിക്കാൻ പ്രതിജ്ഞബന്ധമാണെന്ന് കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സി. പി. മുസ്തഫ അഭിപ്രായപ്പെട്ടു.. ഇന്നലെ നടന്ന കെഎംസിസി ലീഗൽ സെൽ പ്രഥമ ഓൺ ലൈൻ മുഖാ മുഖം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം. സി. സി ലീഗൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ പ്രവാസികളുടെ അവകാശം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര.. സംസ്ഥന സർക്കാറുകളിൽ നിന്നുമുള്ള വിവിധ ആനുകൂല്യങ്ങൾ ഉറപ്പു വരുത്തുക.. നാട്ടിലേക്കു പോവുന്ന പ്രവാസികൾക്കുള്ള നിയമ സഹായം നൽകുക.നോർക്ക ര ജിസ്ട്രേഷൻ സഹായം, പ്രവാസികളുടെയും കുടുംബങ്ങളുടെയും മറ്റു വിവിധ സർക്കാർ അർദ്ധ.. സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള പദ്ധതി അത് പോലെ അംഗത്വം ഉറപ് വരുത്തൽ എന്നിവക്കു റിയാദിൽ വിവിധ പദ്ധതികളാണ് ലീഗൽ സെല്ലിന്റെ നേതൃത്വത്തിൽ നടക്കുക.. കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി മൊയ്‌ദീൻ കോയ കല്ലമ്പാറ വിഷയം അവതരിപ്പിച്ചു….സിദീഖ് തുവൂർ അധ്യക്ഷത വഹിച്ചു. വി. കെ. റഫീഖ് ഹസൻ വെട്ടത്തൂർ സ്വഗതം പറഞ്ഞു.. ഷാഹിദ് മാസ്റ്റർ. കെ. ടി. അബൂബക്കർ പൊന്നാനി.ഷഫീഖ് കൂടാളി . സഫീർ തിരൂർ. ഷറഫു കണ്ണ മംഗലം. സിപി. മജീദ്. അബ്ദുൽ ജബ്ബാർ.ടി. പി. മുക്താർ മുത്തു കട്ടുപ്പാറ. റഫീഖ് പൂപ്പലം. ജാബിർ ബിൻ പ്രസംഗിച്ചു. സുഹൈൽ സൈബർ വിങ്ങ് നന്ദി പറഞ്ഞു.

Leave a Reply