ട്രംപിനെ തിരുത്തി ലോക ആര്യോഗ സംഘടന: വൈറസിന്റെ ഉത്ഭവത്തിന് ലാബുമായി ബന്ധമില്ല

കോവിഡിന്റെ ഉത്ഭവം വുഹാനിലെ വൈറോളജില്‍ നിന്നാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ തിരുത്തി ലോക ആര്യോഗ സംഘടന. മൃഗങ്ങള്‍ വഴിയാണ് മനുഷ്യരിലേക്ക് കോവിഡ് പകര്‍ന്നതെന്ന് ലോക ആരോഗ്യ സംഘടന അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മനുഷ്യരിലേക്ക് വൈറസ് വ്യാപിച്ചത് വുഹാനിലെ മാര്‍ക്കറ്റില്‍ നിന്നാവാമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

വൈറസിന്റെ വ്യാപനത്തെ പഠന വിധേയമാക്കിയ നിരവധി ശാസ്ത്രഞ്ജരുടെ അഭിപ്രായങ്ങള്‍ വിശകലനം ചെയ്തതിന് ശേഷമാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നതെന്ന് ലോക ആരോഗ്യ സംഘടനയുടെ എമര്‍ജന്‍സി വിഭാഗം തലവന്‍ മിഖായേല്‍ റ്യാന്‍ പറഞ്ഞു. ട്രംപിന്റെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മൃഗങ്ങള്‍ വഴിയാണ് വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നതെന്നതിനെ സംബന്ധിച്ച് ചൈന നടത്തുന്ന അന്യേഷണങ്ങളില്‍ പങ്കെടുക്കാന്‍ ലോക ആര്യോഗ സംഘടന താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Leave a Reply