24 മണിക്കൂറിനിടെ 2000 ലധികം കേസുകൾ;രാജ്യം ഭീതിയിൽ

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 2293 കേസുകളും 71 മരണങ്ങളുമാണ് രാജ്യത്ത് രേഖപ്പെടുത്തിയിറ്റുള്ളത്. ദിവസ നിരക്കിൽ ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചതും ഇന്നലെ !! . ഇതോടെ രോഗികളുടെ എണ്ണം 37336, മരണനിരക്ക് 1218 ആയും ഉയർന്നു.
രാജ്യത്ത് മൂന്നുസോണുകളായി തരം തിരിച്ച് ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കൊവിഡ് നിരക്ക് കുത്തനെ വർദ്ധിച്ചിറ്റുള്ളത്. അതേ സമയം 9950 പേർ രോഗമുക്തരായത് ചെറിയ തോതിൽ പ്രതീക്ഷകൾക്ക് വകനൽകുന്നുണ്ട്. നിലവിൽ 26167 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിലാണ് കൂടുതലായി രോഗം സ്ഥിരീകരിച്ചത്. 11506 കേസുകളും 485 മരണങ്ങളുമാണ് മഹാരാഷ്ട്രയിലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.
ഇന്നലെ കൊ വിഡ് അടിസ്ഥാനമാക്കിയുള്ള ലോക്ഡൗൺ മെയ് 17 വരെ നീട്ടിയിരുന്നു. മെയ് – 4 മുതൽ പല സ്ഥലങ്ങളിലും സോണുകളുടെ അടിസ്ഥാനത്തിൽ ഇളവുകൾ നൽകാൻ ആഭ്യന്തര മന്ത്രാലയം തീർമാനിച്ചിരുന്നു. രോഗ ബാധിതരിലുള്ള കുത്തനെയുള്ള വർദ്ധനവ് ഇളവുകളെ ബാധിക്കാനിടയുണ്ട്.

Leave a Reply