വിദ്യാർത്ഥികൾക്കായി 49 സൗജന്യ e – learning കോഴ്സുമായി എഐസിട്ടിഇ

കൊവിഡ് കാലത്തും കുട്ടികൾ പഠിക്കണം. അത് വീട്ടിലിരുന്നിട്ടാണെങ്കിൽ അങ്ങനെ. വിദ്യാർത്ഥികൾക്ക് സൗജന്യ കോഴ്സുകളുമായാണ് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുകേഷൻ ( എഐസിട്ടിഇ) രംഗത്തു വന്നിറ്റുള്ളത്.ഡിപ്ലോമ കോഴ്സുകൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ, സ്കിൽ കോഴ്സുകൾ എന്നിങ്ങനെ 49 ഓളം ഓൺലൈൻ കോഴ്സുകളാണ് ഉള്ളത്. എല്ലാ സാങ്കേതിക പഠന തൽപരരായ വിദ്യാർത്ഥികൾക്കും സൗജന്യമായി തന്നെ കോഴ്സിൽ ചേരാവുന്നതാണ്.
എഐസിട്ടിഇ വെബ്സൈറ്റിൽ വിവിധ കമ്പനികളാണ് മെയ്-15 വരെ രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യ കോഴ്സുകൾ നൽകുന്നത്.
ലോക് ഡൗൺ ആരംഭിച്ചത് മുതൽ തന്നെ വിദ്യാർത്ഥികൾക്ക് പഠനം നഷ്ടപ്പെടാതിരിക്കാനായി മുഴുവൻ സർവ്വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ പഠന സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം യു ജി സി യും സർവകലാശാലകളെ ഓൺലൈൻ അധ്യാപ രീതിയിലേക്ക് മാറാൻ നിർദ്ധേശിച്ചിറ്റുണ്ട്.
ലോക്ഡൗണിനിടെ ഡിജിറ്റൽ വിദ്യാഭ്യാസ സംരംഭങ്ങളിൽ കാര്യമായ വർദ്ധനവ് ഉണ്ടായിറ്റുണ്ട്. ദേശീയ ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ സ്വയാം (Swayam ) മിൽ ഒരാഴ്ച്ചക്കിടെ മൂന്നിരട്ടി റെജിസ്ട്രേഷൻ നടന്നതായി റിപ്പോർട്ടുകൾ കാണിക്കുന്നുണ്ട്.

Leave a Reply