സിമൻ്റ് മിക്സർ ലോറിയിൽ 18 കുടിയേറ്റക്കാർ: !

ഇൻഡോർ: ലോക് ഡൗണിനിടെ മടങ്ങാൻ കഴിഞ്ഞില്ല. ഇതേ മാർഗമുണ്ടായിട്ടുള്ളൂ… ഉത്തർപ്രദേശിലെ ലക്നൗവിലേക്ക് മടങ്ങാൻ ആഗ്രഹിച്ച 18 കുടിയേറ്റ തൊഴിലാളികളെയാണ് മധ്യപ്രദേശിലെ ഹൈവേ ചെക്കിംങ്ങിൽ കോൺക്രീറ്റ് മിക് സർ ലോറിയിൽ നിന്ന് പോലീസ് പിടിച്ചത്.
സംസ്ഥാനത്തെ ഇൻഡോർ, ഉജ്ജയ്ൻ ജില്ലകൾ തമ്മിലുള്ള അതിർത്തിയിലുള്ള ചെക്കിംങ്ങിനിടെയാണ് സംഭവം പിടിയിലാവുന്നത്. രാജ്യവ്യാപകമായി ലോക്ക് ഡൗണിനിടെ അനധികൃത കുടിയേറ്റങ്ങൾ തടയുന്നതിനായി പോലീസ് ഉദ്യോഗസ്ഥർ അതിർത്തികളിൽ നിലയുറപ്പിച്ചിരുന്നു. ട്രക് ഡ്രൈവറെ ചോദ്യം ചെയ്യുന്നതിനിടെ വെപ്രാ ളപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ലോറിയുടെ കോൺക്രീറ്റ് മിക്സറും പരിശോധിക്കവെയാണ് കുടിയേറ്റക്കാർ പിടിയിലാവുന്നത്. സംഭവത്തിൻ്റെ വീഡിയോ വൈറലായിറ്റുണ്ട് . മിക്സറിനുളളിൽ നിന്ന് ഓരോരുത്തരായി പുറത്തിറങ്ങുന്നതാണ് വീഡിയോ.
സംഭവത്തെ തുടർന്ന് കുടിയേറ്റക്കാർക്കെതിരെ കേസുരജിസ്റ്റർ ചെയ്ത് ക്വാൻ്റയിനിലേക്കും, ട്രക്ക് പോലീസ് സ്റ്റേഷനിലേക്കും മാറ്റിയതായി മധ്യപ്രദേശ് പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

Leave a Reply