റഷ്യന്‍ പ്രധാന മന്ത്രിക്ക് കോവിഡ്

റഷ്യന്‍ പ്രധാന മന്ത്രി മിഖായേല്‍ മിസ്ഹുസ്റ്റിന് കോവിഡ് സ്ഥിരീകരിച്ചു. സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് പ്രസിഡന്റ് വഌഡിമിര്‍ പുടിനുമായുള്ള വീഡിയോ സംഭാഷണത്തില്‍ അദ്ദേഹം വ്യക്തമാക്കി. പ്രധാന മന്ത്രിയുടെ ചുമതല താല്‍കാലികമായി ഒന്നാം ഉപ പ്രധാന മന്ത്രി ആന്‍ഡ്രേ ബ്ലൂസോവിനെ ഏല്‍പ്പിച്ചതായും പുടിന്‍ വ്യക്തമാക്കി. എത്രയും രോഗ മുക്തനായി തിരികെയെത്താനാവട്ടെയെന്നും പുടിന്‍ ആശംസിച്ചു. റഷ്യയില്‍ കോവിഡ് ബാധിതനാവുന്ന ഏറ്റവും ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥനാണ്് മിസ്ഹുസ്റ്റിന്‍. റഷ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.

Leave a Reply