അതിഥി തൊഴിലാളികൾക്കായി സ്പെഷൽ ട്രയിൻ ; ആദ്യ ട്രയിൻ തെലങ്കാനയിൽ നിന്നും ജാർഖണ്ഡിലേക്ക്


ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി സ്പെഷൽ ട്രയിൻ സർവ്വീസ് . ആദ്യ സർവ്വീസ് 1200 പേരുമായി തെലങ്കാനയിൽ നിന്നും പുലർച്ചെ 4:50 നു ജാർഖണ്ഡിലേക്ക് പുറപ്പെട്ടു . 24 കോച്ചുകളുള്ള ട്രയിനിൽ സാമൂഹിക അകലം പാലിക്കണമെന്ന പ്രോട്ടോകോളനുസരിച്ച് ഒരു ബോഗിയിൽ 54 പേരായിട്ടായിരുന്നു യാത്ര.
തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള സ്പെഷൽ ട്രയിനിന് കേന്ദ്രം അനുവദിച്ചിരുന്നുവെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ട്വീറ്റ് ചെയ്തു: തൊഴിലാളികളെ തിരികെ കൊണ്ടുവരാനുള്ള ഞങ്ങളുടെ അഭ്യർ ത്തന കേന്ദ്ര സർക്കാർ അംഗീകരിച്ചു. അവരെ സുരക്ഷിതമായി തിരികെ കൊണ്ട് വരുന്നതിനുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ കൈകൊള്ളുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
കേരളത്തിലുള്ള തൊഴിലാളികളെ മടക്കി അയയ്ക്കാന്‍ നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ അനുവദിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലാളികളെ ബസുകളില്‍ സ്വദേശത്തേക്കു തിരിച്ചയയ്ക്കാനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കേരളത്തില്‍ 3,60,000 അതിഥി തൊഴിലാളികളാണുള്ളത്. തിരിച്ചയക്കാനുള്ള ശ്രമത്തിലാണെന്നും കേന്ദ്ര അനുമതി കിട്ടിയാൽ അതിനുള്ള സൗകര്യങ്ങൾ ചെയ്യുന്നതാണെന്ന് കേരള സർക്കാർ അറിയിച്ചു.

Leave a Reply