തിരുവനന്തപുരം: കേരളത്തിന് ഇന്ന് ആശ്വാസ ദിനം. ഇന്ന് ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു.9 പേർ രോഗമുക്തി നേടിയതായും കൂട്ടി ചേർത്തു. കണ്ണുർ – 4, കാസർക്കോട്- 4 എറണാകുളം – 1 എന്നിങ്ങനെയാണ് രോഗമുക്തി രേഖപ്പെടുത്തിയത്.നിലവിൽ 102 കേസുകളെ ചികിത്സയിലുളളൂ.കേരളത്തിൽ ഇത് വരെ 392 പേര് രോഗമുക്തി നേടിയിറ്റുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,499 പേര് നിരീക്ഷണത്തിലാണ്. 106 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിറ്റുമുണ്ട്.
പുതുതായി 10 ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചിറ്റാണ്ട്. കാസര്‍ഗോഡ് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, പാറശാല, അതിയന്നൂര്‍, കാരോട്, വെള്ളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവിൽ ഹോട്ട് സ്പോട്ടുകളുടെ 80 എണ്ണം ആണ്.
കേന്ദ്രം പ്രഖാപനത്തിൽ റെഡ് സോണിലുളള കണ്ണൂർ ജില്ലയിൽ നിയന്ത്രണം കർശനമാക്കുമെന്നും പറഞ്ഞു. നിലവിലെ സംസ്ഥാനത്തെ പകുതിയോളം രോഗികൾ കണ്ണൂരിലാണ്. 116 പേര്‍ക്കാണ് കണ്ണൂരില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 71 പേര് രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ബാക്കിയുളള 45 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയിൽ 23 സ്ഥലങ്ങൾ ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. വരും ദിനങ്ങളിൽ ജനങ്ങൾ കൂടുതൽ ജാഗരൂകരാവണമെന്ന് മന്ത്രി അറിയിച്ചു.