കേന്ദ്ര അറിയിപ്പിൽ കണ്ണൂർ ,കോട്ടയം റെഡ് സോണിൽ ; സ്വയം നിയന്ത്രിതരായേ പറ്റൂ…


ന്യുഡൽഹി: കേന്ദ്രം കൊവിഡ് തലത്തിൽ മൂന്നു സോണുകളായി തിരിച്ചപ്പോൾ കണ്ണൂരും കോട്ടയവും റെഡ് സോണിൽ. രാജ്യത്ത് 130 ജില്ലകളാണ് റെഡ് സോണിൽ ഉള്ളത് . വിവിധ സംസ്ഥാനങ്ങളിലെ പല പ്രമുഖ നഗരങ്ങളും ലുണ്ട്. ഡൽഹി, മുംബൈ, ചെന്നൈ ,കൊൽക്കത്ത, ഹൈദരാബാദ് ബാഗ്ലൂർ തുടങ്ങി ഒട്ടുമിക്ക നഗരങ്ങളും റെഡ് സോണിലാണ്. രണ്ടാം ഘട്ട ലോക് ഡൗൺ മെയ് – 3 ഓടെ അവസാനിക്കുമ്പോൾ റെഡ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ തുടരുമെന്നാണ് കേന്ദ്രം അറിയിച്ചിറ്റുള്ളത്.സംസ്ഥാനത്ത് കണ്ണൂരും കോട്ടയവുമാണ് നിലവിൽ റെഡ് സോണിലുള്ളത്.
വയനാടും, എറണാകുളവും ഗ്രീൻ സോണിലും മറ്റു ജില്ലകൾ ഓറഞ്ച് സോണിലുമാണുള്ളത്. ഓറഞ്ച് സോണുകളിൽ ലോക് ഡൗണിനു ശേഷം ഭാഗികമായി ഇളവുകൾ അനുവദിക്കുന്നതാണ്. ഗ്രീൻ സോണുകളിൽ പരമാവധി ഇളവുകൾ നൽകുന്നുണ്ടെങ്കിലും ,ജനങ്ങൾ കൂടുതൽ ജാഗരൂകരാവണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. വയനാട്ടിലും എറണാകുളത്തും കഴിഞ്ഞ 28 ദിവസങ്ങളിലായി രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല.
കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ജില്ലകളെ അടിസ്ഥാനമാക്കിയുള്ള സോണുകളുടെ പട്ടിക പുറത്ത് വിട്ടത്. ആഴ്ചതോറും പട്ടിക പുതുക്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.

Leave a Reply