ജോയ് അറയ്ക്കലിന്‍റെ മൃതദേഹയാത്രാനുമതി, വൈറലായി അഷ്റഫ് താമരശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രമുഖ വ്യവസായി ജോയ് അറയ്ക്കലിന്‍റെ മൃതദേഹത്തോടൊപ്പം അദ്ദേഹത്തിന്‍റെ കുടുംബത്തിന് യാത്രാനുമതി നല്‍കിയതില്‍ പ്രതികരണവുമായി സാമൂഹ്യപ്രവർത്തകന്‍ അഷ്റഫ് താമരശേരി. പ്രവാസികളെ രണ്ടുതരം പൗരന്മാരായി കാണുന്നത് കേന്ദ്രസ‍ർക്കാ‍ർ. ഉറ്റവർ മരിച്ചിട്ടും, അവരുടെ അന്ത്യകർമ്മങ്ങള്‍ക്ക് പോകാന്‍ കഴിയാതെ ഇവിടെ നില്‍ക്കേണ്ടിവന്ന സാധാരണക്കാരുണ്ട്. അവരുടെ കണ്ണീരിന് എന്താണ് പകരം നല്‍കാനാകുകയെന്നും അദ്ദേഹം ചോദിക്കുന്നു.യുദ്ധകപ്പലുകളൊന്നുമയക്കേണ്ട, യാത്രാനുമതി നല്‍കിയാല്‍ മതിയെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്. ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം.

Leave a Reply