മെയ് 17 വരെ രാജ്യം ലോക്ക്ഡ്!!!

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ലോക് ഡൗൺ രണ്ടാഴ്ചത്തേക്കു നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.രണ്ടാം ഘട്ട ലോക് ഡൗൺ മെയ് – 3 തിങ്കളാഴ്ച അവസാനിക്കാനിടെയാണ് പുതിയ തീരുമാനം വരുന്നത്. മെയ് 17 വരെ ലോക് ഡൗൺ തുടരുന്നതാണ്.ജനങ്ങൾ കൂടി നിൽക്കുന്നതും പൊതുപരിപാടികളും പൂർണമായി ഉപേക്ഷിക്കണമെന്നും കർശനമായി പറയുന്നുണ്ട്. നിരവധി സംസ്ഥാനങ്ങൾ ആവിശ്യപ്പെട്ടതനുസരിച്ചും, വൈറസ് ബാധ കുറയാത്തതിനെ തുടർന്നു മാണ് ഈ നീട്ടിവെയ്ക്കൽ. ഗ്രീൻ, ഓറഞ്ച് സോണുകളിൽ നേരിയ ഇളവുകൾ അനുവദിക്കുകയും, റെഡ് സോണിൽ നിയന്ത്രണം കർശനമാക്കുകയും ചെയ്യുമെന്ന് പുതിയ ഉത്തരവിൽ അറിയിക്കുന്നുണ്ട്.
പൊതുഗതാഗതത്തിനും , റെയിൽ, വ്യോമ റോഡ് വഴിയുള്ള അന്തര സംസ്ഥാന യാത്രകൾക്കും വിലക്കു തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിറ്റുണ്ട്. അത്യാവശ്യ ഘട്ടങ്ങളിലും ഗവൺമെൻ്റിൽ നിന്ന് അനുമതി വാങ്ങിയതിന് ശേഷം മാത്രമെ യാത്രകൾക്ക് അനുമതി നൽകുകയുള്ളൂ.
ജില്ലകൾക്കുള്ളിലും റെഡ് ഓറഞ്ച് ഗ്രീൻ എന്നീ രീതിയിൽ വിഭജനമുണ്ടാകുമെന്നും അറിയിച്ചിറ്റുണ്ട്.ഗർഭിണികൾ‌ക്കും രോഗികൾക്കും പുറത്തിറങ്ങുന്നതിനു വിലക്കുണ്ട്. അവശ്യ കാര്യങ്ങൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് എഴുവരെ പുറത്തിറങ്ങാം. ഓറഞ്ച് സോണിൽ ടാക്സി അനുവദിക്കും. ഡ്രൈവറും ഒരു യാത്രക്കാരനും മാത്രമേ ടാക്സിയിൽ കയറാവൂം എന്നും കേന്ദ്രം മാർഗനിർദേശം പുറപ്പെടുവിച്ചു.

Leave a Reply