അറയ്ക്കല്‍ പാലസിലേക്ക്, ജോയ് വീണ്ടുമെത്തി, അന്ത്യനിദ്രയ്ക്കായി

ദുബായ് കഴിഞ്ഞയാഴ്ച മരിച്ച വ്യവസായ പ്രമുഖന്‍, ജോയി അറയ്ക്കലിന്‍റെ സംസ്കാരചടങ്ങുകള്‍ വയനാട്ടില്‍ നടക്കും. ഇന്നലെ രാത്രിയോടെ ദുബായില്‍ നിന്ന്, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം അവിടെ നിന്ന് ജന്മനാടായ വയനാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ മാസം 23 നായിരുന്നു മരണം സംഭവിച്ചത്. ജോയി ആത്മഹത്യ ചെയ്തതാണെന്ന് ദുബായ് പോലീസ് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ബിസിനസ് ബേയിലെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. വിമാനയാത്രാവിലക്ക് കാരണം, മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കുമോയെന്നുളള ആശങ്കകള്‍ക്കിടെ, ഉന്നത ഇടപെടലിനെ തുടർന്ന്, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ പ്രത്യേക അനുമതിയോടെ ചാർട്ടേഡ് ഫ്ളൈറ്റിലാണ് മൃതദേഹം കോഴിക്കോട്ടെത്തിച്ചത്. ജോയി അറയ്ക്കല്‍ ഒരു വർഷം മുന്‍പ് മാനന്തവാടി ടൗണില്‍ നിർമ്മിച്ച അറയ്ക്കല്‍ പാലസ് കേരളത്തിലെ ഏറ്റവും വലിയ വീടുകളില്‍ ഒന്നാണ്. അരുണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ എന്ന നിലയില്‍ പ്രവർത്തിച്ചുവരുന്ന അദ്ദേഹം നിരവധി കമ്പനികളില്‍ ഡയറക്ട
റും, മാനേജിംഗ് ഡയറക്ടറുമാണ്. സാമൂഹ്യസേവന പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു ജോയ് അറയ്ക്കല്‍

Leave a Reply