പാവങ്ങളെ സഹായിക്കാന്‍ വേണ്ടത് 65000 കോടി രൂപ: പറയുന്നത് രഘുറാം രാജന്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയുമായി സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍. കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ മൂലം ദുരിതം അനുഭവിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ ഏകദേശം 65000 കോടി രൂപ ആവശ്യമാണെന്ന് രഘുറാം രാജന്‍ പറഞ്ഞു. പാവപ്പെട്ട ജനങ്ങളെ സഹായിക്കാന്‍ എത്ര രൂപ വേണ്ടിവരുമെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു.തുടര്‍ച്ചയായുളള ലോക്ഡൗണ്‍ സാമ്പത്തിക മേഖലയെ ദോഷകരമായി ബാധിക്കുമെന്നും രഘുറാം രാജന്‍ പറഞ്ഞു. ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിനായി ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കോവിഡ് മഹാമാരി മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയെ എങ്ങനെ മറികടക്കാം എന്നതിനെ സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസ് ശേഖരിച്ചുവരികയാണ്. ഇതിന്റെ ആദ്യ ഘട്ടമെന്നോണമാണ് രാഹുല്‍ ഗാന്ധിയും രഘുറാം രാജനും തമ്മിലുള്ള അഭിമുഖത്തിന്റെ മുപ്പത് മിനുട്ട് ദൈര്‍ഘ്യമുള്ള വിഡിയോ കോണ്‍ഗ്രസ് പുറത്തുവിട്ടത്.

Leave a Reply