കോളേജ് പരീക്ഷകൾക്ക് പുതിയ നിർദ്ദേശങ്ങളുമായി യു ജി സി

ന്യൂഡൽഹി: ഹയർ എജുകേഷൻ എങ്ങനെ മുന്നോട്ട് കൊണ്ട് പോവണമെന്ന പുതിയ മാർഗ നിർദ്ദേശങ്ങളുമായി യുണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യു ജി സി ). പകർച്ചവ്യാധി കാരണം നിന്ന് പോയ ഹയർ എജുക്കേഷന് പുതിയ അക്കാദമിക് കലണ്ടറും ,അടുത്ത സെമസ്റ്ററിനായുള്ള മാർഗനിർദേശങ്ങളുമാണ് യുജിസി പുറത്തിറക്കിയത്. സെമസ്റ്റർ പരീക്ഷകളും പുതിയ അധ്യായന വർഷാരംഭത്തിനെ കുറിച്ചും വിദ്യാർത്ഥികൾ ആശങ്കപ്പെടുന്നതിനിടെയാണ് പുതിയ രീതികളുമായി യുജിസി മുന്നോട്ട് വന്നിറ്റുള്ളത്.സുരക്ഷ ഉറപ്പാക്കുന്നതിനായി ലോക് ഡൗണിനു ശേഷം പാലിക്കേണ്ട പേട്ടോ കോളുകളും കണക്കിലെടുത്താണ് മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കിയിറ്റുള്ളത്.
മെയ് 31 വരെ യൂണിവേഴ്സിറ്റികൾ ഓൺലൈൻ ആയി സെമസ്റ്ററുകൾ പഠിപ്പിക്കണമെന്നും പരീക്ഷകൾ ജുലൈ മുതൽ രണ്ട് ഘട്ടങ്ങളായുമാണ് നടത്തേണ്ടതെന്നും നിർദ്ധേശിക്കുന്നുണ്ട്. റിസൾട്ടുകളും ഇപ്രകാരം രണ്ട് ഘട്ടങ്ങളായാണ് പുറത്ത് വിടുക .
വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായ് ആ വിശ്വാനുസരണം പരീക്ഷയുടെ നിലവാരം കുറയാത്ത വിധം സമയം 3 മണികൂറിൽ നിന്ന് രണ്ട് മണിക്കുർ ആയി ചുരുക്കാമെന്നും ഒരു ദിവസം തന്നെ ഒന്നിലധികം ഷിഫ്റ്റുകൾ വെച്ച് പരീക്ഷകൾ പെട്ടന്ന് തീർക്കാമെന്നും നിർദ്ധേശിക്കുന്നു. പരീക്ഷകൾ അതാത് യൂണിവേഴ്സിറ്റികളുടെ സൗകര്യപ്രകാരം ഓൺലൈൻ ആയോ ഓഫ് ലൈൻ ആയോ നടത്താം . അകലം പാലിക്കണമെന്ന ഗവൺമെൻ്റ് ഉത്തരവ് കൂടുതൽ ഗൗരവത്തോടെ പരിഗണിച്ചായിരിക്കണമെന്നും വ്യക്തമാക്കുന്നുണ്ട്. വൈവ പോലുള്ള പരീക്ഷകൾ സ്കൈപ് പോലോത്ത ഓൺ ലൈൻ മാർഗം നടത്താമെന്നും അറിയിക്കുന്നുണ്ട്.

യുജിസിയുടെ പുതിയ അകാദമിക്ക് ലഭിക്കുന്നതിനായി താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.ndtv.com/education/ugc-updates-ugc-releases-exam-dates-academic-calendar-2220581

Leave a Reply